Home Featured കേരളസമാജം യെലഹങ്ക യൂണിറ്റ് രൂപവത്കരിച്ചു

കേരളസമാജം യെലഹങ്ക യൂണിറ്റ് രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേരളസമാജം യെലഹങ്കയിൽ പുതിയ യൂണിറ്റ് രൂപവത്കരിച്ചു. റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരഗൗഡ ഉദ്ഘാടനംചെയ്തു. കർണാടകത്തിന്റെ വികസനത്തിന് മലയാളികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് കൺവീനർ എസ്.കെ. പിള്ള അധ്യക്ഷത വഹിച്ചു.

കേരളസമാജം ഐ.എ.എസ്. അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷണൽ കമ്മിഷണറുമായ ഗോപകുമാർ ഐ.ആർ.എസ്., കേരളസമാജം ജനറൽസെക്രട്ടറി റജികുമാർ, കൻോൺമെന്റ് സോൺ ചെയർപേഴ്‌സൺ ഡോ. ലൈല രാമചന്ദ്രൻ, കൺവീനർ ഹരികുമാർ, യൂണിറ്റ് ജോയിന്റ് കൺവീനർമാരായ സത്യശീലൻ, പി.കെ. പിള്ള, ശ്രീകുമാർ, ആർ. കെ. കുറുപ്പ്, മുകേഷ് കുമാർ, വനിതാവിഭാഗം ഭാരവാഹികളായ പ്രീത ശിവൻ, സജിത വിശ്വനാഥ്, യുവവിഭാഗം ഭാരവാഹികളായ അമൽ ജയൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ നടന്നു.

കാഴ്ചയില്ലാത്തവർക്ക് കാഴ്ചയൊരുക്കാനുള്ള പ്രത്യേക പദ്ധതിയുമായി എലോണ്‍ മസ്ക്

കാഴ്ചയില്ലാത്തവർക്ക് കാഴ്ചയൊരുക്കാനുള്ള പ്രത്യേക പദ്ധതിയുമായി എലോണ്‍ മസ്ക്. അദ്ദേഹം കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയിരുന്നു.ടെലിപ്പതി എന്ന ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്‌സിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാല്‍. ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതി കാഴ്ചയില്ലാത്തവർക്ക് കാഴ്ച ലഭിക്കുന്ന ഉപകരണം ആയിരിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം.എക്‌സില്‍ ഡോഗ് ഡിസൈനർ എന്നയാള്‍ പങ്കുവെച്ച പോസ്റ്റിന്റെ കമന്റായാണ് മസ്‌ക് ഇതെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. ‘ജന്മനാ കാഴ്ചയില്ലാത്തവരെ പോലെ ഒരിക്കലും കാഴ്ച ശക്തി ഇല്ലാതിരുന്ന ഒരാള്‍ക്ക് പോലും ന്യൂറാലിങ്ക് ഉപയോഗിച്ച്‌ കാഴ്ച ലഭിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്’ എന്ന് മസ്‌ക് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ഡോഗ് ഡിസൈനർ പങ്കുവെച്ചിരിക്കുന്നത്.

ഇതിന്റെ കമന്റായാണ് ന്യൂറാലിങ്കിന്റെ അടുത്ത ഉല്പന്നത്തെ മസ്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.ന്യൂറാലിങ്കിന് കഴിഞ്ഞ വർഷം മേയിലാണ് ബ്രെയിൻ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാൻ അനുമതി ലഭിച്ചത് . വൈകാതെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാവാനും തയ്യാറുള്ള രോഗികളെ കമ്ബനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ഉപകരണം ഒരു മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചതായി കമ്ബനി അറിയിച്ചത്.ഇയാളുടെ ആരോഗ്യ നില ഭേദപ്പെട്ടുവെന്നും ചിന്തകളിലൂടെ കംപ്യൂട്ടർ മൗസ് നിയന്ത്രിക്കാൻ അയാള്‍ക്ക് സാധിക്കുന്നുണ്ടെന്നും ഫെബ്രുവരിയില്‍ മസ്‌ക് അറിയിച്ചിരുന്നു. ഒരാളുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച്‌ ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്‌ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.

You may also like

error: Content is protected !!
Join Our WhatsApp Group