Home Featured യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ കേരളസമാജം അക്കാദമിക്ക് തിളക്കമേറിയ വിജയം.

യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ കേരളസമാജം അക്കാദമിക്ക് തിളക്കമേറിയ വിജയം.

ബെംഗളൂരു:യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ കേരളസമാജം ഐഎഎസ് അക്കാദമിക്ക് തിളക്കമേറിയ വിജയം. 72-ാം റാങ്ക് നേടിയ പാർഥവ് ഗുപ്തയടക്കം 6 പേരാണ് യോഗ്യത നേടിയത്.ജമ്മു സ്വദേശിയായ പാർഥവിന് ഐഎഎസ് ലഭിക്കും.ബി.ജെ. ഹർഷവർധന, (318), യു ചൈതന്യ (490) എന്നിവർ ഐഎഎസിനും കെ.ടി മേഘ്ന(425) ഐഎഫ്എസിനും ഖമറുദ്ദീൻ ഖാൻ (414) ഐപിഎസിനും അഭിനന്ദനങ്കുമാർ (494) ഐആർ എസിനും യോഗ്യത നേടി.

കഴിഞ്ഞ 11 വർഷത്തിനിടെ അക്കാദമിയിൽ നിന്നും 140 പേർ സിവിൽ സർവീസിന്റെ വിവിധ തസ്തികകളിൽ വിജയിച്ചിട്ടുണ്ട്. കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സ് അഡീഷനൽ കമ്മിഷണർ പി.ഗോപകുമാർ മുഖ്യഉപദേഷ്ടാവായ വിദഗ്ധ സമിതിയാണ്പരിശീലനത്തിന് നേതൃത്വം നൽകുന്നത്.2023 ലെ പരീക്ഷയ്ക്കുള്ള പരിശീലനം ജൂൺ 19ന് ആരംഭിക്കുമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.

ഓൺലൈനായും ഓഫ്ലൈൻനായും പരിശീലനം ഉണ്ടാകുമെന്ന്കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ : 8431414491.

You may also like

error: Content is protected !!
Join Our WhatsApp Group