ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷാ മാർഗ നിർദേശക ക്ലാസിന്റെ ഉദ്ഘാടനം കസ്റ്റംസ് അഡീഷനൽ കമ്മിഷണർ പി.ഗോപകുമാർ നിർവഹിച്ചു. സമാജം ഭാരവാഹികളായ ജെയ്ജോ ജോസഫ്, ജേക്കബ് വർഗീസ്, കെ.ചന്ദ്രശേഖരൻ നായർ, ഹരികുമാർ ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
സിവിൽ സർവീസ് നേടിയ പാർഥവ് ഗുപ്ത, പി.പി.മുഹമ്മദ് ജുനൈദ് എന്നിവർ ചേർന്ന് നൽകുന്ന രണ്ടാമത്തെ അഭിരുചി പരിശീലനത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കും.ഓൺലൈൻ ക്ലാസുകളും ഓഫ് ലൈൻ ക്ലാസുകളും ഉണ്ടായിരികും. ഫോൺ: 8431414491