കേരള ആർടിസി 6നും 7നും ഗുരുവായൂരിലേക്കു സ്പെഷൽ ബസ് സർവീസ് നടത്തും. ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. സ്വിഫ്റ്റ് ഡീലക്സ് നോൺ എസി ബസ് ഉച്ചയ്ക്ക് 2ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ഗൂഡല്ലൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, കുന്നംകുളം, തൃശൂർ വഴി രാവിലെ രാത്രി 1.05ന് ഗുരുവായൂരിലെത്തും. തിരിച്ച് വൈകിട്ട് 7നു ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 5.20നു ബെംഗളൂരുവിലെത്തും.
5 പാതകളിൽ ഓട്ടമാറ്റിക് സിഗ്നൽ
ട്രെയിനുകൾ പിടിച്ചിടുന്നത് കുറയ്ക്കാൻ ബെംഗളൂരു ഡിവിഷന് കീഴിലെ 5 പാതകളിൽ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം (എബി എസ്) സ്ഥാപിക്കാനുള്ള നടപടികളുമായി ദക്ഷിണ പശ്ചിമ റെയിൽവേ.കെഎസ്ആർ ബെംഗളൂരു-തുമക്കുരു, കെഎസ്ആർ ബെംഗളൂരു മണ്ഡ്യ, യശ്വന്ത്പുര-ധർമ്മപുരി, ബയ്യപ്പനഹള്ളി പെന്നുകോണ്ട്,വൈറ്റ്ഫീൽഡ്-ജോലാർപേട്ട പാതകളിലാണ് എബിഎസ് സ്ഥാപിക്കുന്നത്.
വിമാനത്താവളത്തിലേക്കുള്ള ബയ്യപ്പനഹള്ളി ചന്നസന്ദ്ര-യെലഹങ്ക പാതയിലും എബിഎസ് സ്ഥാപിക്കുന്നതിനു പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ബെംഗളൂരു ഡിവിഷന് കീഴിൽ കെഎസ്ആർ ബെംഗളൂരു-വൈറ്റ്ഫീൽഡ് പാതയിൽ മാത്രമാണ് എബിഎസ് സ്ഥാപിച്ചിരിക്കുന്നത്.
വിമാനത്താവള മെട്രോ പാത നിർമാണം വേഗത്തിൽ
കെആർ പുരം വിമാനത്താവള മെട്രോ പാതയുടെ നിർമാണത്തിന്റെ ഭാഗമായി വിമാനത്താവള ഭൂമിയിൽ തൂൺ സ്ഥാപിക്കുന്നത് ആരംഭിച്ചു. യെലഹങ്ക മുതൽ വിമാനത്താവള ടെർമിനൽ വരെയുള്ള 15 കിലോമീറ്റർ ഭാഗത്തെ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.കെആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 38.44 കിലോ മീറ്റർ ദൂരം വരുന്ന പാതയിൽ 2 ഭൂഗർഭ സ്റ്റേഷനുകൾ വിമാനത്താവള ടെർമിനലിന് സമീപത്താണ് സ്ഥാപിക്കുന്നത്.
രണ്ടാം ടെർമിനലിന്റെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ തിരക്കേറുന്ന വിമാനത്താവളത്തിലേക്ക് നഗരത്തിൽ നിന്ന് ഗതാഗതക്കു രുക്കിൽപെടാതെ എത്താൻ സാധിക്കും. വിമാനത്താവള പാത 2025ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ബിഎംടിസി ഡ്രൈവറുടെ മരണം: ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ
ബെംഗളൂരു: ബിഎംടിസി ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഡിപ്പോ മാനേജറെ സസ്പെൻഡ് ചെയ്തു. ചന്നസ ന്ദ്ര ഡിപ്പോ മാനേജർ മല്ലികാർജുനയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഡ്രൈവറായിരുന്ന ഹൊലബാസപ്പയെയാണു കഴിഞ്ഞ ആഴ്ച ഡിപ്പോയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവധി ചോദിച്ചതിന് മല്ലികാർജുന അപമാനിച്ചതിൽ മനംനൊന്താണ് ഹൊലബാസപ്പ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് ജീവനക്കാരുടെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.