ബെംഗളൂരു: കേരളത്തിൽ നിന്ന് ബെംഗളൂരു റൂട്ടിലേക്കുള്ള കുടുതൽ സർവീസുകൾ സ്വിഫ്റ്റ് ബസുകളാക്കി മാറ്റാൻ കേരള ആർടിസി. നിലവിൽ സർവീസ് നടത്തുന്ന ഡീലക്സ്, എക്സ്സ് സർവീസുകളാണ് സ്വിഫ്റ്റ് സർവീസിലേക്ക് മാറുന്നത്. ഇക്ക്ഴിഞ്ഞ ഏപ്രിലിൽ സർവീസ് തുടങ്ങിയ കെ.സ്വിഫ്റ്റ് കമ്പനിയുടെ കീഴിൽ എസി, നോൺ എസി വിഭാഗങ്ങളിലായി 27 പ്രതിദിന സർവിസുകളാണു ബെംഗളൂരുവിലേക്ക് ഓടിക്കുന്നത്.
എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനാന്തര റൂട്ടിൽ സർവീസ് നടത്തുന്ന കൂടുതൽ ഡീലക്സ്, എക്സ്പ്രസ് ബസുകളുടെ പെർമിറ്റ് കാലാവധി ഡിസംബറിൽ അവസാനിക്കും. ഇതിന് പകരമായാണ് സ്വിഫ്റ്റ് ബസുകൾ എത്തുക.
കേരള ആർടിസിക്ക് എക്കാലത്തും മികച്ച വരുമാനം നൽകിയിരുന്ന ബെംഗലൂരു ഒരു സെക്ടറിൽ അടുത്ത വർഷത്തോടെ 80 ശതമാനം ബസുകളും സ്വിഫ്റ്റിലേക്ക് മാറിയേക്കും. തിരുവനന്തപുരത്തേക്ക് തിരുനൽ വേലി, നാഗർകോവിൽ വഴിയുള്ള എസി സ്ലീപ്പർ ബസ് സർവീസിനും മികച്ച വരുമാനം ലഭിച്ചതോടെ ഓണം, പൂജ സീസണിൽ 2 സ്പെഷൽ ബസുകൾ ഉൾപ്പെടെ ഈ റൂട്ടിലൂടെയാണു സർവീസ് നടത്തിയത്.
സഹായിക്കാൻ ജീവനക്കാർ
യാത്രക്കാരോടുള്ള ജീവനക്കാരുടെ മാന്യമായ പെരുമാറ്റം, ലഗേജുകൾ കയറ്റാനും ഇറക്കാനും ജീവനക്കാരുടെ സഹായം, ബസുകൾക്കുള്ളിലെ ശുചിത്വം, എല്ലാ സീറ്റുകൾക്ക് സമീപത്തും മൊബൈൽ ചാർജിങ് പോയിന്റുകൾ, സ്ലീപ്പർ ബസിൽ തലയിണയും പുതപ്പും ലഘുഭക്ഷണവും ബസ് പുറപ്പെടുന്നതിന് മുൻപേ തന്നെ കണ്ടക്ടർ യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് ഉറപ്പ് വരുത്തുന്നത് തുടങ്ങിയവ മികച്ച പ്രതികരണം നൽകുന്നു.
30 കിലോ വരെ ലഗേജ് സൗജന്യം
കർണാടക ആർസിസി ബസുകളിൽ ഇനി 30 കിലോ ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം.പുതുക്കിയ ഉത്തരവ് പ്രകാരം 30 കിലോ വരെയുള്ള ലഗേജു കൾക്ക് ടിക്കറ്റ് ഈടാക്കില്ല. ഇതിൽ കൂടുതലുള്ള ലഗേജുകൾക്ക് ടിക്കറ്റ് ഈടാക്കും. വളർത്തു മൃഗങ്ങളെ കയറ്റുന്നതിന് പകുതി ടിക്കറ്റ് നൽകിയാൽ മതി.പൂച്ചകൾ, അലങ്കാരപക്ഷികൾ, നായക്കുട്ടികൾ, മുയലുകൾ എന്നിവയെ പ്രത്യേകം കൂടുകളിലാക്കി വേണം ബസിൽ കയറ്റാൻ.ഓർഡിനറി, സിറ്റി, മൊഫ്യുസിൽ സർവീസുകളിൽ മാത്രമാണ് ഇവയെ കയറ്റാൻ അനുമതിയുള്ളത്. പ്രീമിയം സർവീസുകളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുമതിയില്ല.
ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശി പിടിയിൽ
കണ്ണൂർ ഇരിട്ടിയിൽ പതിനേഴുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് (53 ) പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കടുത്ത വയറുവേദനയെ തുടർന്നാണ് ഉളിക്കൽ സ്വദേശിനി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.