Home Featured ബെംഗളൂരു: ക്രിസ്മസ്, പുതുവർഷ തിരക്ക്;കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ച് കേരള ആർടിസി

ബെംഗളൂരു: ക്രിസ്മസ്, പുതുവർഷ തിരക്ക്;കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ച് കേരള ആർടിസി

ബെംഗളൂരു: ക്രിസ്മസ്, പുതുവർഷ തിരക്കിനെ തുടർന്ന് കുടുതൽ സ്പെഷൽ ബസുകൾ അനുവദിച്ച് കേരള ആർടിസി. 22 മുതൽ 24 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 8 അധിക സർവീസുകളാണ് അനുവദിച്ചിരുന്നത്.തിരിച്ച് ബെംഗളൂരുവിലേക്ക് 26 മുതൽ ജനുവരി 2 വരെ 4 സർവീസുകൾ കൂടി അനുവദിച്ചു. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

നേരത്തെ 20 മുതൽ 24 വരെ പ്രതിദിനം 10 സ്പെഷൽ ബസുകൾ അനു വദിച്ചിരുന്നെങ്കിലും ഇതിലെ ടി ക്കറ്റുകൾ വിറ്റു തീർന്നിരുന്നു. കർണാടക ആർടിസി 22നും 23നും 25 സ്പെഷൽ ബസുകൾ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതോടെ അവസരം മുതലാക്കി സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുന്നത്.കേരള ആർടിസി വെബ്സൈറ്റ് online, keralartc.com. മൊബൈൽ ആപ്: എന്റെ KSRTC.

സ്പെഷൽ ബസുകൾ:തിരുവനന്തപുരം ഡീലക്സ് (തിരുനെൽവേലി, നാഗർകോവിൽ) വൈകിട്ട് 6.30.

*എറണാകുളം ഡീലക്സ് (സേലം, കോയമ്പത്തൂർ) -വൈകിട്ട് 4, 5, രാത്രി 8.

*തൃശൂർ ഡീലക്സ് (സേലം, കോയമ്പത്തൂർ വഴി) വൈകിട്ട് 7.

*കോഴിക്കോട് ഡീലക്സ് (മാ നന്തവാടി വഴി) -രാത്രി 8.05, 8.25.

*കണ്ണൂർ ഡീലക്സ് (ഇരിട്ടി,മട്ടന്നൂർ) രാത്രി 9.30,

ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ കയറിപ്പിടിച്ചു, റെയില്‍വേ പൊലീസ് മോശമായി പെരുമാറി’; ദുരനുഭവം പങ്കുവെച്ച്‌ ഹനാന്‍

ജലന്ധര്‍: സ്കൂള്‍ യൂനിഫോമില്‍ മീന്‍ വിറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഹനാന്‍ എന്ന വിദ്യാര്‍ഥിനിയെ മലയാളികള്‍ മറന്നിട്ടില്ല.സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഹനാന്‍ ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ഒരാള്‍ യാത്രക്കിടെ ദേഹത്ത് കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് ഹനാന്‍ ആരോപിക്കുന്നത്.

സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും പറയുന്നു.പഞ്ചാബിലെ ജലന്ധറില്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെയാണ് ദുരനുഭവം. യാത്രക്കിടെ ഒരു പഞ്ചാബി ദേഹത്ത് കയറിപ്പിടിച്ചെന്നും ഒച്ചവെച്ചപ്പോള്‍ മാറി ഇരുന്നെന്നും ഹനാന്‍ ഫേസ്ബുക്ക് വിഡിയോയില്‍ ആരോപിച്ചു. പിന്നീട് കുറച്ച്‌ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് കള്ളുകുടിച്ച്‌ ബഹളം വെക്കാന്‍ തുടങ്ങി.

പലതവണ മുന്നറിയിപ്പ് നല്‍കി. സുരക്ഷക്ക് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് വിഡിയോ എടുത്തത്. സംഭവമറിഞ്ഞെത്തിയ റെയില്‍വേ പൊലീസ് മോശമായി പെരുമാറിയെന്നും ഹനാന്‍ ആരോപിച്ചു. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍നിന്ന് ഇറങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഹനാന്‍ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group