Home Featured സാറ്റലൈറ്റ് ടെർമിനലിലേക്ക് സൗജന്യ യാത്രയുമായി കേരള ആർടിസി

സാറ്റലൈറ്റ് ടെർമിനലിലേക്ക് സൗജന്യ യാത്രയുമായി കേരള ആർടിസി

മുൻകൂറായി കേരള ആർടിസി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര പുറപ്പെടുന്നതിന് 2 മണിക്കൂർ മുൻപു വരെ ശാന്തിനഗർ, പീനിയ ബസ് ടെർമിനലുകളിൽ നിന്ന് സാറ്റലൈറ്റ് ടെർമിനലിലേക്ക് സൗജന്യ യാത്ര. ബുക്ക് ചെയ്യുന്ന അതേ ക്ലാസിൽപെട്ട ബസിലും അതിനു താഴെയുള്ള ക്ലാസുകളിലെ ബസുകളിലും സൗജന്യമായി മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിലെത്താൻ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് കേരള ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സി ക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

നേരത്തെ ഈ സൗകര്യം ലഭിക്കുന്നുണ്ടെങ്കിലും ബോധവൽക്കരണം ഊർജിതമായക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂൺ 8നു ബെംഗളുരു മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച സംഘടന പ്രതിനിധികളുടെ യോഗത്തിൽ സൗജന്യ യാത്ര കാര്യക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.കർണാടക-കേരള ട്രാവലേഴ്സ് ഫോറവും സുവർണ കർണാടക കേരള സമാജം പ്രതിനിധികളും ഇത് സംബന്ധിച്ച് നിർദേശം യോഗത്തിൽ ഉന്നയിച്ചിരുന്നു.

കേരള ആർടിസിയുടെ നഗരത്തിലെ മുഖ്യ ഓപ്പറേറ്റിങ് കേന്ദ്രം സാറ്റലൈറ്റ് ബസ് ടെർമിനലാണെങ്കിലും വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് സൗകര്യപ്രദമായി എത്താൻ ശാന്തിനഗർ ബിഎംടിസി ടെർമിനൽ, പീനിയ ബസവേശ്വര ടെർമിനൽ എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നുണ്ട്.

ശാതിനഗറിൽ നിന്ന് 8ഉം പീനിയയിൽ നിന്ന് 3 സർവീസുകളുമാണ് പുറപ്പെടുന്നത്.കർണാടക ആർടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസിൽ 2 മണിക്കൂർ മുൻപ് വരെ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group