മൈസൂരു:കേരള ആർ.ടി.സി. ബസ് കണ്ടക്ടർ ജോലിക്കിടെ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ഡിപ്പോയിലെ കണ്ടക്ടറായ ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ സജിപുരം ഹൗസിൽ പി.വി. സജീവനാണ് (47) മരിച്ചത്. വെള്ളിയാഴ്ച മൈസൂരു ജില്ലയിലെ ഹുൻസൂരിലാണ് സംഭവം.രാവിലെ ഏഴിന് കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ കണ്ടക്ടറായിരുന്നു സജീവൻ.
ഉച്ചയോടെ ബസ് ഹുൻസൂരിലെത്തിയപ്പോൾ സജീവൻ കുഴഞ്ഞുവീഴുകയായിരുന്നു. പരേതനായ പാക്കഞ്ഞി നാരായണൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സുനിൽ കുമാർ (ബസ് ഏജന്റ്, ചാലോട് ബസ് സ്റ്റാൻഡ്), പി.വി. ഷാജി (അധ്യാപകൻ, ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കെ.എം.സി.സി. ഹുൻസൂർ, മൈസൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ ആവശ്യമായ സഹായം നൽകി.
കരുത്തനായി മോഹന്‍ലാല്‍; മലൈക്കോട്ടൈ വാലിബന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മുട്ടുകുത്തിനിന്ന് രണ്ട് കൈകളില്‍ കയര്‍ പിടിച്ചു വലിക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.കരുത്തനായാണ് പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ട് കൈകളില്‍ കയര്‍ പിടിച്ചുകൊണ്ട് മുട്ടുകുത്തിനിന്ന് വലിക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. വ്യത്യസ്തമായ വേഷമാണ് താരം ധരിച്ചിരിക്കുന്നത്.
പിരിയഡ് ഡ്രാമയായിരിക്കും എന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്.മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി എസ് റഫീക്ക് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാജസ്ഥാനില്‍ പൂര്‍ത്തിയായിരിക്കുകയാണ്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രം. ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തിലാണ് മോഹന്‍ ലാല്‍ എത്തുന്നത്.ഷിബു ബേബി ജോണിന്റെ ജോണ് ആന്ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്മാണ പങ്കാളികളാണ്.
മറാഠി നടി സൊണാലി കുല്ക്കര്ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്മ, സുചിത്ര നായര് തുടങ്ങിയവര് ‘മലൈക്കോട്ടൈ വാലിബനി’ല് വേഷമിടുന്നുണ്ട്.