കല്പറ്റ: അതിര്‍ത്തി കടക്കാന്‍ കോവിഡ് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞദിവസം ഒഴിവാക്കിയിട്ടും ജില്ലയില്‍നിന്നുള്ള കേരള ആര്.ടി.സി ബസുകള്‍ കര്‍ണാടകയിലേക്കുള്ള സര്‍വിസുകള്‍ പൂര്‍ണമായി പുനരാരംഭിച്ചില്ല.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍നിന്ന് മൂന്നും മാനന്തവാടിയില്‍നിന്ന് രണ്ടും സര്വിസുകളുണ്ടായിരുന്നതാണ് പുനരാരംഭിക്കാത്തത്. അതേസമയം, കല്പറ്റയില്നിന്നുള്ള മൂന്ന് മൈസൂരു സര്‍വിസുകളും പുനരാരംഭിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് വൈകീട്ട് 7.45നുള്ള ബംഗളൂരു സര്‍വിസും രണ്ട് ഗുണ്ടല്‍പേട്ട ബസുകളുമാണ് ഇപ്പോഴും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാത്തത്.
25ാം അനുച്ഛേദം ഹിജാബിന് ബാധകമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണായക വാദം
മാനന്തവാടി ഡിപ്പോയില്‍നിന്ന് രാവിലെ 11.30നും വൈകീട്ട് ആറു മണിക്കുമുള്ള മൈസൂരു സര്‍വിസുകളും പുനരാരംഭിക്കാത്തത് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ഉന്നത വിദ്യാഭ്യാസത്തിനായി മൈസൂരുവിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ കൃഷിചെയ്യുന്ന മലയാളികളായ കര്‍ഷകര്‍ക്കും ഇതര യാത്രക്കാര്‍ക്കുമുള്ള പ്രയാസം കര്‍ണാടക കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടും ബസ് സര്‍വിസ് ആരംഭിക്കാത്തതിനാല്‍ തുടരുകയാണ്.
കല്പറ്റ ഡിപ്പോയില്‍നിന്ന് രാവിലെ ആറിന് പടിഞ്ഞാറത്തറ, നാലാം മൈല്‍, മാനന്തവാടി, കുട്ട വഴി മൈസൂരുവിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വിസാണ് പുനരാരംഭിച്ചത്. രാവിലെ അഞ്ചിന് മുത്തങ്ങ വഴിയുള്ള മൈസൂരു സര്‍വിസും 8.30ന് കോഴിക്കോട്ടേക്ക് പോയി അവിടെനിന്ന് 11.15 നുള്ള മൈസൂരു ബസും സര്‍വിസ് തുടരുന്നുണ്ട്. മാനന്തവാടിയില്‍നിന്നുള്ള മൂന്ന് കുട്ട സര്‍വിസുകള്‍ പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തോല്പെട്ടിയിലെ കേരള അതിര്‍ത്തിവരെയായിരുന്നു ഇവ സര്‍വിസ് നടത്തിയിരുന്നത്.
മൈസൂരു-കുടക് റെയില്‍പാതക്ക് വീണ്ടും ജീവന്‍വെക്കുന്നു
നിലവില്‍ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിബന്ധന കര്‍ണാടക ഒഴിവാക്കിയതോടെ തിങ്കളാഴ്ച മുതല്‍ കുട്ടയിലേക്ക് വീണ്ടും സര്‍വിസ് നീട്ടുകയായിരുന്നു. തലശ്ശേരി ഡിപ്പോയില്‍നിന്ന് രാവിലെ 6.45ന് കുറ്റ്യാടി-മാനന്തവാടി-ബാവലി വഴി പോവുന്ന മൈസൂരു സര്‍വിസ് തിങ്കളാഴ്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന സമയത്ത് മുഴുവന്‍ യാത്രക്കാര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റിവ്, വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല എന്ന കാരണത്താല്‍ കര്‍ണാടക അധികൃതര്‍ ചെക്പോസ്റ്റുകളില്‍ ബസുകള്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.
കര്‍ണാടക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് സര്‍വിസുകള്‍ കെ.എസ്.ആര്.ടി.സി നിര്‍ത്തിവെച്ചത്. നിയന്ത്രണം പിന്‍വലിച്ചിട്ടും സര്‍വിസ് പുനരാരംഭിക്കാത്തത് എന്തുകൊണ്ടെന്നാണ് യാത്രക്കാരുടെ ചോദ്യം. അതേസമയം, സര്‍വിസ് നിര്‍ത്തിയതോടെ ആ ബസുകള്‍ നിലവില്‍ മറ്റ് റൂട്ടുകളില്‍ ഉപയോഗിക്കുന്നതിനാലാണ് കര്‍ണാടക സര്‍വിസ് പുനരാരംഭിക്കാത്തതെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ വ്യക്തമാക്കുന്നു. ബസുകള്‍ ലഭ്യമാവുന്ന മുറക്ക് ഉടന്‍ സര്‍വിസ് പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.