ബെംഗളൂരു∙ ഓണത്തിന് കൂടുതൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ച് കേരള ആർടിസി. തിരക്ക് കൂടുതലുള്ള 25ന് മാത്രം 17 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ്ങാണ് കേരള ആർടിസി ആരംഭിച്ചത്. കോഴിക്കോട്–5, കണ്ണൂർ–2, എറണാകുളം–4, തൃശൂർ–2, കോട്ടയം–2, പയ്യന്നൂർ–1 തിരുവനന്തപുരം–1 എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ബസുകൾ അനുവദിച്ചിരിക്കുന്നത്. ഇതിലെ ടിക്കറ്റുകൾ തീരുന്നതോടെ കൂടുതൽ ബസുകൾ അനുവദിക്കും.
ഇതേ ദിവസം മലബാർ മേഖലയിലേക്കുള്ള പകൽ സർവീസുകളിൽ മാത്രമാണ് ഇനി കുറച്ചു ടിക്കറ്റുകൾ ബാക്കിയുള്ളത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 22 മുതൽ 28 വരെയും കേരളത്തിൽ നിന്ന് തിരിച്ച് 29 മുതൽ സെപ്റ്റംബർ 5 വരെയുമാണ് സ്പെഷൽ ബസുകൾ ഓടിക്കുന്നത്. ഇതിൽ തിരിച്ചുള്ള സർവീസുകളുടെ ബുക്കിങ് ആരംഭിച്ചിട്ടില്ല. പതിവ് സർവീസുകളിൽ 30 ശതമാനം ഫ്ലെക്സി ടിക്കറ്റ് നിരക്കും സ്പെഷൽ ബസുകളിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കുമാണ് ഈടാക്കുന്നത്.
പെർമിറ്റില്ല; സ്വിഫ്റ്റ് സ്പെഷലുകളില്ല :ഓണത്തിന് ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്വിഫ്റ്റ് ബസുകളിലെ ബുക്കിങ് പൂർത്തിയായിട്ടും സ്പെഷലുകൾ അനുവദിക്കാൻ തടസ്സം സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളുടെ ക്ഷാമം. ഇതുവരെ അനുവദിച്ച എല്ലാ സ്പെഷൽ ബസുകളും കേരള ആർടിസിയുടെ ഡീലക്സ്, എക്സ്പ്രസ് വിഭാഗത്തിലുള്ളതാണ്. സ്വിഫ്റ്റിന്റെ എസി, ഡീലക്സ് വിഭാഗത്തിലെ പതിവ് സർവീസുകൾ മുടങ്ങിയാൽ പകരം കേരള ആർടിസിയുടെ ബസുകളാണ് അനുവദിക്കുന്നത്.കേരള ആർടിസിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തന്നെയാണ് സ്വിഫ്റ്റിന്റെയും ബുക്കിങ്. 2 മാസം മുൻപ് സ്വിഫ്റ്റിനായി പ്രത്യേക വെബ്സൈറ്റും ആപ്പും തുടങ്ങി. ഇതോടെ കെഎസ്ആർടിസി ബസ് ബുക്കിങ്ങിന് 2 പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. കേരള ആർടിസിയുടെ എല്ലാ സർവീസുകളും സ്വിഫ്റ്റ് വെബ്സൈറ്റിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടി വൈകുകയാണ്.കേരള ആർടിസി ഓൺലൈൻ ബുക്കിങ്ങിന് വെബ്സൈറ്റ്: online.ksrtc.com
സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോയും; ഭക്ഷണ ഓര്‍ഡറുകള്‍ക്ക് പ്ലാറ്റ് ഫോം ഫീസ് നല്‍കണം
പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ച് സൊമാറ്റോ. ഫുഡ്ടെക് ഭീമനായ സൊമാറ്റോ ഒരു ഓര്‍ഡറിന് 2 രൂപയാണ് പ്ലാറ്റ്ഫോം ഫീസായി പ്രഖ്യാപിച്ചത്.തുടക്കത്തില്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പ്ലാറ്റ് ഫോം ഫീസ് നടപ്പിലാക്കുന്നത്. ഇത് ഒരു ചെറിയ ഫീസാണെന്നും, ഈ അധിക നിരക്കുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും, സൊമാറ്റോ വക്താവ് മണികണ്ട്രോളിനോട് പറഞ്ഞു.ലോയല്‍റ്റി പ്രോഗ്രാമായ സൊമാറ്റോ ഗോള്‍ഡിന്റെ ഉപയോക്താക്കളില്‍ നിന്നുമാണ് നിലവില്‍ ഫീസ് ഈടാക്കുന്നതെങ്കിലും , ഏതൊക്കെ വിപണികളിലാണ് ഈ ഫീസ് നിലവിലുള്ളതെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് എല്ലാ ഭക്ഷണ ഓര്‍ഡറുകള്‍ക്കും പ്ലാറ്റ്ഫോം ഫീസ് 2 രൂപ ഈടാക്കാൻ തുടങ്ങിയിരുന്നു. സൊമാറ്റോ ജൂണ്‍ പാദത്തില്‍ ഏകദേശം 17.6 കോടി ഓര്‍ഡറുകള്‍ ഡെലിവര്‍ ചെയ്തിരുന്നു. ഒരു ദിവസം ഏകദേശം 20 ലക്ഷം ഓര്‍ഡറുകള്‍.തുടക്കത്തില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ നിന്നുമാത്രമായി ഈടാക്കി പിന്നീട് മുഴുവൻ ഉപഭോക്താക്കളില്‍ നിന്നും പ്ലറ്റ് ഫീസ് ഈടാക്കുകയാണ് ലക്ഷ്യം.സൊമാറ്റോ അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ലാഭത്തിലെത്തിയത് അടുത്തിടെയാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 186 കോടി രൂപ നഷ്ടത്തില്‍ നിന്ന്, ഈ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2 കോടി രൂപയുടെ ആദ്യ ലാഭമാണ് രേഖപ്പെടുത്തിയത്.