ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരു ഗുരുവായൂർ ഡീലക്സ് സർവീസ് പുനരാരംഭിച്ചു. കോവിഡിനെ തുടർന്ന് 2 വർഷം മുൻപ് നിർത്തിയ ബസിന് പകരം കെഎസ്ആർടിസി സ്വിഫ്റ്റ് നോൺ എസി ബസ് എത്തിയതോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്.ഓണത്തിന് സ്പെഷൽ സർവീസ് നടത്തിയതിന് പിന്നാലെ സർവീസ് സ്ഥിരമാക്കും.
ഉച്ചകഴിഞ്ഞ് 2നു മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു, ഗുഡല്ലൂർ, നിലപൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാത്രി 1.05ന് ഗുരുവായൂരിലെത്തും. തിരിച്ച് വൈകിട്ട് 7നു ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 5.20നു ബെംഗളൂരുവിലെത്തും. 688 രൂപയാണ് ടിക്കറ്റ് നിരക്ക്.
എ.എൻ. ഷംസീർ ഇനി സഭാനാഥൻ; 96 വോട്ട് കിട്ടി, യുഡിഎഫിന് 40
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എൽഡിഎഫിലെ എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ യുഎഡിഎഫിലെ അൻവർ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികൾ.
കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീർ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്ന് ഷംസീറിനെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു.*നിങളുടെ പരസ്യം ഞങ്ങളിലൂടെ മിതമായ നിരക്കിൽ