രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. അതിൽ 21 റെയിൽവേ സ്റ്റേഷനുകൾ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട റേറ്റിങ് നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ്. റെയിൽവേ സ്റ്റേഷനുകളിൽ ആകെ ഒന്നരശതമാനത്തിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.ഇതിന്റെ പ്രധാന ലക്ഷ്യം ഉയർന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നൽകുക എന്നതാണ്.സർട്ടിഫിക്കറ്റ് നൽകുന്നത് ഭക്ഷണം തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയാണ്.
സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റ്, സ്റ്റാളുകൾ ഉൾപ്പെടെ എല്ലാം ഇതിന്റെ പരിധിയിൽ വരും. സർട്ടിഫിക്കറ്റ് ലഭിക്കാൻ കുടിവെള്ളം, ശുചിത്വം, മാലിന്യം സംസ്കരണം, രജിസ്റ്റർ സൂക്ഷിക്കൽ, ഉപയോഗിക്കുന്ന ആഹാരവസ്തുക്കളുടെ പരിശോധന എന്നിവയുണ്ടാകും. കാറ്ററിങ് തൊഴിലാളികൾക്ക് ഉൾപ്പെടെ പരിശീലനം നൽകും. സർട്ടിഫിക്കറ്റ് നൽകുക അന്തിമ ഓഡിറ്റിങ്ങിനുശേഷം രണ്ടുവർഷത്തേക്കാണ് .പല സ്റ്റേഷനുകളിലെയും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ല. ചില സ്റ്റേഷനുകളിൽ പരിശോധന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത; മാസ്‌ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
പുതുവത്സരാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്.ഇതോടൊപ്പം ആഘോഷങ്ങള്‍ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കോവിഡ് വകഭേദങ്ങളായ ഒമിക്രോണും ജെ എന്‍ വണ്ണും പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.