തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30നും 11.30നും ഇടയില്‍ 15 മിനിട്ട് നേരത്തേയ്ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും.അവശ്യസേവന ഫീഡറുകളില്‍ നിയന്ത്രണമില്ല. കേരളത്തിന് വൈദ്യുതി തരുന്ന ഝാര്‍ഖണ്ഡിലെ താപ വൈദ്യുതി നിലയത്തില്‍ ഉല്പാദനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി ആവശ്യപ്പെട്ടു. ഇന്ന് 4,500 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇതില്‍ 135 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകാം.വൈദ്യുതി ലഭ്യത കുറഞ്ഞതോടെ മറ്റ് ചില സംസ്ഥാനങ്ങള്‍ ദിവസം ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.