കാസര്‍ഗോഡ്: ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു.അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്.ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകള്‍ ഫാത്തിമ (രണ്ട്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
സംഭവത്തില്‍ കേസെടുക്കുന്നതില്‍ ആശയക്കുഴിപ്പം നിലനിന്നിരുന്നു. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണമായതത്.കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു.അപകടം നടന്ന ഉടനെ തന്നെ തൊട്ടടുത്തുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണ്ണാടക പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാല്‍ റോഡ് കേരളത്തിലാണെന്ന് പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് കേരള അതിര്‍ത്തിയിലെ ആദൂര്‍ സ്റ്റേഷന്‍ സിഐ എ അനില്‍കുമാറും സംഘവും സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ സംഭവത്തില്‍ കേസെടുത്തിരുന്നില്ല.
നേരത്തെ ഇവിടെ അപകടം നടന്നപ്പോള്‍ കേസെടുത്തത് കര്‍ണ്ണാടക പൊലീസ് ആണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കാര്‍ മറിഞ്ഞ സ്ഥലം കര്‍ണ്ണാടകിയാണെന്നാണ് വില്ലേജ് ഓഫീസറും വ്യക്തമാക്കിയത്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കേരള പൊലീസ് കേസെടുക്കുകയായിരുന്നു.
സംസ്ഥാനത്ത് ആദ്യ സിക്ക വൈറസ് സ്ഥിരീകരിച്ചു
ബെംഗളുരു : കർണാടകത്തിലെ റായ്ച്ചൂരിൽ അഞ്ചുവയസ്സുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പുണെയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു.ഡിസംബർ അഞ്ചിന് അയച്ച മൂന്നുപേരുടെ സാംപിളുകളിൽനിന്നാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ പരിശോധനയ്ക്കായി അയച്ചതായിരുന്നു ഇത്. ഡിസംബർ എട്ടിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം കേരളത്തിൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.