Home Featured എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി പൊക്കി കേരള പൊലീസ്

എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി പൊക്കി കേരള പൊലീസ്

പാലക്കാട്: എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആര്‍ പിള്ളയാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന പ്രധാനിയാണ് സഞ്ജു. പാലക്കാട് നോര്‍ത്ത് പൊലീസാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. 

കഴിഞ്ഞവര്‍ഷം പാലക്കാട് നിന്നും തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷിഹാസ് 31 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയിലായിരുന്നു. ഷിഹാസിന് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നുള്ള അന്വേഷണം പൊലീസ് നടത്തിയിരുന്നു. കൃത്യമായ മൊഴികളൊന്നും ഇയാള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് പാലക്കാട് നോര്‍ത്ത് പൊലീസ് സഞ്ജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയത്. പിന്നാലെയാണ് ബെംഗളൂരുവിലെത്തി സഞ്ജുവിനെ പിടികൂടിയിരിക്കുന്നത്.

എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും… കോണ്‍ഗ്രസിന് മുന്നില്‍ ഒരൊറ്റ വഴി മാത്രം; അഖില്‍ മാരാര്‍

ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാര്‍. കഴിവില്ലാത്ത പ്രതിപക്ഷമാണ് എല്‍ഡിഎഫിന് തുടര്‍ഭരണം സമ്മാനിക്കുക എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അഖില്‍ മാരാറിന്റെ പ്രതികരണം. വയനാട് പുനരധിവാസ പദ്ധതി വൈകുന്നതിലും അഖില്‍ വിമര്‍ശനം ഉന്നയിച്ചു.

750 കോടി കൈയില്‍ ഉണ്ടായിട്ടും നാളിതുവരെ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല എന്നും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത് ചെയ്ത് കൈയടി നേടാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത് എന്നും അഖില്‍ മാരാര്‍ ആരോപിച്ചു. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്…

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് പക്ഷം ജയിക്കും. കാരണം അത്രയേറെ ചിന്താശേഷി ഇല്ലാത്ത ഒരു പ്രതിപക്ഷമാണ് നമുക്കുള്ളത്. എങ്ങനെയാണു കമ്മ്യൂണിസ്‌റ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുന്നതെന്ന് ഞാന്‍ പറയാം. നിലവില്‍ വലിയ ഭരണ വിരുദ്ധ വികാരം ആണ് പിണറായി സര്‍ക്കാരില്‍ ഉള്ളത്. ഏതാണ്ട് ഇത് പോലെ ആയിരുന്നു 2016 മുതല്‍ 2020 വരെയും. എന്നാല്‍ കോവിഡ് വന്നു.

സാഹചര്യം മാറി. ജനം എല്ലാം മറന്നു. പിണറായി പുണ്യാളന്‍ ആയി. 750 കോടി കൈയില്‍ ഉണ്ടായിട്ടും നിരവധി ഓഫറുകള്‍ ലഭിച്ചിട്ടും നാളിതുവരെ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എന്ത് കൊണ്ടാണ് ആ മനുഷ്യരെ ഇങ്ങനെ വലയ്ക്കുന്നത്. അവിടെയാണ് പാര്‍ട്ടിയുടെ ബുദ്ധി. 2025 പകുതിക്ക് ശേഷം വയനാട്ടില്‍
കാര്യങ്ങള്‍ ചെയ്ത് തുടങ്ങും.

2026 മാര്‍ച്ച് മാസത്തോടെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. അതോടെ പാവങ്ങളുടെ കണ്ണീര്‍ ഒപ്പിയ പിണറായി മഹാന്‍ ആയി മാറും. ഏകദേശം ഈ വര്‍ഷം അവസാനത്തോടെ ദേശീയ പാത വികസനം കേന്ദ്രം പൂര്‍ത്തിയാക്കും. പിആര്‍ ആശാന്‍ ആയ മരുമോന്‍ മന്ത്രി സകല പെരിങ്ങോടാന്മാരെയും വെച്ച് നാട് മുഴുവന്‍ പാടി അറിയിക്കും. ഇടത് സര്‍ക്കാരിന്റെ നേട്ടം. വയനാടിന് വേണ്ടി നല്ലത് ചെയ്ത സര്‍ക്കാരിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ, ഇല്ല.

നാഷണല്‍ ഹൈവേ മോദിയുടെയും നിധിന്‍ ഖഡ്ഗരിയുടെയും ഇശ്ച ശക്തിയുടെ വിജയം ആണെന്ന് കോണ്‍ഗ്രസിന് പറയാന്‍ പറ്റുമോ. ഇല്ല. പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. അതിനേക്കാള്‍ ഉപരി ഓരോ മണ്ഡലങ്ങളിലും സിപിഎം മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ അപ്പുറത്തു അധികാര കൊതി മൂത്ത കടല്‍ കിഴവന്മാര്‍ സീറ്റിന് വേണ്ടി പരസ്പരം കൊത്തി കീറും.

ജയിച്ചാല്‍ മുഖ്യമന്ത്രി ആവണം എന്ന് മനസ്സില്‍ ആഗ്രഹമുള്ള ഓരോരുത്തരും പാര്‍ട്ടിയിലെ തന്റെ എതിരാളികളെ തോല്‍പ്പിക്കാന്‍ കൂടുതല്‍ ആഗ്രഹിക്കും. ഇന്നലെകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത പലരും മരണപ്പെട്ടു പോകുമ്പോള്‍ പുതിയ തലമുറയെ ഒരു രീതിയിലും ഈ പാര്‍ട്ടി ആകര്‍ഷിക്കുന്നില്ല അവര്‍ക്കാണെങ്കില്‍ രാഷ്ട്രീയം തീരെ താല്‍പര്യവുമില്ല അവര്‍ക്ക് ഇഷ്ടമുള്ള വിശ്വാസമുള്ള നേതാക്കന്മാര്‍ ഷാഫി, രാഹുല്‍, മാത്യു കുഴല്‍നാടന് ഒഴിച്ച് ആരുമില്ല എന്ന അവസ്ഥയില്‍ ആയി പ്രതിപക്ഷ നിരയില്‍.

You may also like

error: Content is protected !!
Join Our WhatsApp Group