Home Featured ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തെഴുതി

ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തെഴുതി

by മൈത്രേയൻ

തിരുവനന്തപുരം: തന്നെ ആക്രമിച്ച കേസില്‍ ആശങ്ക രേഖപ്പെടുത്തി നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട്​ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ അസാധാരണ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.എന്‍. അനില്‍കുമാര്‍ രാജിവെച്ചതോടെയാണ് പ്രതിസന്ധിയുണ്ടായിട്ടുള്ളത്​.

വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജിവെച്ചത്. ഇത്​ കേസ്​ ​അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടാക്കുന്നതാണെന്ന്​ നടി കത്തില്‍ വ്യക്തമാക്കുന്നു. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടര്‍ ആരോപിച്ചത്. ഈ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.

കേസില്‍ നടന്‍ ദിലീപിന് എതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട്​ ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്ത്​ എത്തിയിട്ടുള്ളത്​. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മുഖ്യപ്രതി സുനില്‍കുമാര്‍ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group