Home Featured ദേശീയപതാകയെ അപമാനിച്ചതിന് കെ സുരേന്ദ്രനെതിരെ കേസ്

ദേശീയപതാകയെ അപമാനിച്ചതിന് കെ സുരേന്ദ്രനെതിരെ കേസ്

by മൈത്രേയൻ

തിരുവനന്തപുരം: ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. ദേശീയ ബിംബങ്ങളെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ (പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ട്) 2എല്‍ വകുപ്പു പ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

മൂന്നു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. സിപിഐ എം പാളയം ഏരിയാ കമ്മിറ്റിയംഗം ആര്‍ പ്രദീപ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചന്‍ എന്നിവരാണ് പരാതി നല്‍കിയത്.

സ്വാതന്ത്ര്യദിനത്തില് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില് ദേശീയ പതാക ഉയര്ത്തവെയാണ് വിവാദ സംഭവം. സുരേന്ദ്രന് പതാക ആദ്യം ഉയര്ത്തിയത് തലതിരിഞ്ഞായിരുന്നു. അതിനിടയില് പ്രവര്ത്തകര് ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്ത്തി. പതാക ഉയര്ത്തിയപ്പോള് കയര് കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group