ഇടുക്കി: സംഘാടകരെ പോലും ഞെട്ടിച്ച് ഓണച്ചന്തയിലെ ഒരു ഭീമന് മത്തങ്ങ വിറ്റുപോയത് നാല്‍പ്പത്തി ഏഴായിരം രൂപയ്ക്ക്. ഇടുക്കി ചെമ്മണ്ണാറില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോ വരുന്ന ഒരു മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപയ്ക്ക് വിറ്റുപോയത്.
ഓണ മേളത്തിന്റെ അത്യാവേശത്തില്‍ സംഘാടകരെ പോലും ഞെട്ടിച്ച ആവേശ ലേലം വിളി ഏവരെയും അത്ഭുതപ്പെടുത്തി. ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറില്‍ നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപക്ക് വിറ്റ് പോയത്.
സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന് കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങാ ഇതാദ്യമായാണ് ചരിത്രം സൃഷ്ടിക്കുന്നത്. ഓണാഘോഷത്തിന്റെ ചിലവ് കണ്ടെത്താന്‍ സമ്മാന കൂപ്പണും സംഭാവനയും പിരിച്ച് നെട്ടോട്ടമോടിയ സംഘാടകര്‍ ഡബിള്‍ ഹാപ്പിയായി.
ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തില്‍ പങ്കെടുക്കാന്‍ തടിച്ച് കൂടിയ ആളുകളില്‍ ലേലം ഒരു ഹരമായി മാറി. ഒടുവില്‍ ആരോ സൗജന്യമായി സംഘാടകര്‍ക്ക് നല്കിയ മത്തങ്ങ ചരിത്രത്തിന്റെ ഭാഗമായി, നാല്‍പ്പത്തി ഏഴായിരം രൂപക്ക് വിറ്റു പോയി.
വെളുത്ത മുറിയിൽ വ്യത്യസ്തനായി മമ്മൂട്ടി; വീണ്ടും നിഗൂഢത ഉണര്‍ത്തി ‘റോഷാക്ക്’ പോസ്റ്റർ
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വെളുത്ത മുറിയിൽ തനിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. വ്യത്യസ്ത ഭാവത്തിലുള്ള മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത് മുതൽ ചർച്ച ചെയ്യപ്പെട്ട ‘വൈറ്റ് റൂം ടോര്‍ച്ചറി’ന്റെ സൂചനയാണ് പോസ്റ്റർ നൽകുന്നത്. നിരവധി പേരാണ് പോസ്റ്റർ ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്യുന്നത്. റോഷാക്കിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. പുതിയ പോസ്റ്റൽ മമ്മൂട്ടി ഫേസ്ബുക്ക് പ്രൊഫൈൽ ആക്കുകയും ചെയ്തിട്ടുണ്ട്.
ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍, വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്നത്. കുറ്റാരോപിതര്‍ക്കെതിരെ പല സര്‍ക്കാരുകളും രഹസ്യാന്വേഷണ ഏജന്‍സികളുമൊക്കെ പ്രയോഗിച്ചിട്ടുള്ള ഈ രീതി മനശാസ്ത്രപരമായ ഒരു പീഡനമുറയാണ്. ശാരീരികമായ മര്‍ദ്ദന മുറകള്‍ക്കു പകരം അതേസമയം അതിനേക്കാള്‍ പലമടങ്ങ് പ്രഹരശേഷിയുള്ളതാണ് ഈ മനശാസ്ത്ര പീഡനം.