തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ, മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകാൻ വേനൽ മഴ വരും ദിവസങ്ങളിൽ മെച്ചപ്പെട്ടേക്കാം എന്നാണ് വിലയിരുത്തൽ. അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു.
ഏപ്രിൽ 02 മുതൽ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.
ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി ബി ബി എം പി
ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ വോട്ടർമാരെ ആകർഷിക്കാൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). തെരുവുനാടകം മുതൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വരെ ബോധവത്കരണത്തിന് ഉപയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.ബെംഗളൂരുവിൽ പൊതുവേ വോട്ടിങ് ശതമാനം കുറവാണ് ഉണ്ടാകാറ്.
ഇത്തവണ ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്.കന്നിവോട്ടർമാരെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ബി.എം.പി. വിവിധ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 4000 ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ മത്സരങ്ങൾ, ബൈക്ക് റാലി, വാക്കത്തൺ തുടങ്ങിയ പരിപാടികൾ നടത്തും.
വോട്ടർമാരെ ആകർഷിക്കാൻ സാമൂഹിക മാധ്യമങ്ങളെയും വേണ്ടവിധം വിനിയോഗിക്കുന്നുണ്ട്. ഗൂഗിൾ, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി പ്രചാരണം നടത്തും. ബുക്ക്മൈഷോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും തിരഞ്ഞെടുപ്പ് ബോധവത്കരണം സംബന്ധിച്ച പരസ്യങ്ങൾ കൊടുക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.ചെറുപ്പക്കാരെയും ട്രാൻസ്ജെൻഡറുകളെയും വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കും.
ബി.ബി.എം.പി. സെൻട്രൽ, നോർത്ത്, സൗത്ത്, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിലായി 95.13 ലക്ഷം വോട്ടർമാരുണ്ട്. ഇതിൽ 49.26 ലക്ഷം പുരുഷൻമാരും 45.85 ലക്ഷം സ്ത്രീകളുമാണ്. 18-നും 19-നും ഇടയിൽ പ്രായമുള്ള 1,08494 വോട്ടർമാരുണ്ട്.2.3 ലക്ഷത്തിലധികം പേരും 80 യസ്സിന് മുകളിലുള്ളവരാണ്. ബെംഗളൂരുവിൽ1736 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിലൂടെ നല്ലൊരു ശതമാനം ആളുകളെയും വോട്ടു ചെയ്യാൻ പ്രേരിപ്പിക്കാനാകുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ,