തിരുവനന്തപുരം: ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. ഹൗസ് ബോട്ടുകള്‍ക്കും ശിക്കാര വള്ളങ്ങള്‍ക്കും നിബന്ധനകളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്.
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. കോവിഡ് വാക്സിന് സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
ഒരു ഡോസ് വാക്സിന് എടുത്ത സഞ്ചാരികള്‍ക്ക് ഹൗസ്ബോട്ടുകളില്‍ പ്രവേശിക്കാം. 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവര്‍ക്കോ ബോട്ടുകളില്‍ പ്രവേശനം അനുവദിക്കും.