Home Featured കേരള update:വടക്കാഞ്ചേരിയിലെ വാഹനാപകടം:ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

കേരള update:വടക്കാഞ്ചേരിയിലെ വാഹനാപകടം:ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ്സ് ഊട്ടിയിലേക്കുള്ള യാത്രയ്‌ക്കെത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടന്‍. വൈകുന്നേരം 5.30 ന് സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച വണ്ടി സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടര്‍ന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന ബസ്സ് കെ.എസ്.ആര്‍.ടി.സിയുടെ പിന്നില്‍ ഇടിച്ച് മറിയുകയും ചെയ്തു.

ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഒരു ഭാഗം മുഴുവന്‍ കീറിയെടുത്ത നിലയിലായിരുന്നു. എറണാകുളം വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.ടൂറിസ്റ്റ് ബസ്സ് ഡ്രൈവറോട് ബസ് അമിത വേഗതയിലാണെന്ന കാര്യം കുട്ടികള്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ പരസ്പരവും ഇക്കര്യം പങ്കുവെച്ചിരുന്നു.

പക്ഷെ വിദ്യാര്‍ഥികള്‍ സിനിമ കാണുന്നതിനാല്‍ വേഗതയുടെ കാര്യം അത്ര ശ്രദ്ധിച്ചില്ല. ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നും ഇക്കാര്യം അവരോട് തന്നെ സൂചിപ്പിച്ചിരുന്നൂവെന്നും പരിക്കേറ്റ കുട്ടികളില്‍ ഒരാളുടെ അമ്മയും പ്രതികരിച്ചു. എന്നാല്‍ രണ്ട് ഡ്രൈവറുണ്ടെന്നും മാറി മാറി ഓടിച്ചുകൊള്ളാമെന്നും കുഴപ്പമില്ലെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം.

അപകടം നടന്ന സ്ഥലം സ്ഥിരം അപകടമേഖലയായിരുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു. അമിത വേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ്സ് .കെ.എസ്.ആര്‍.ടി.സിയുടെ പുറകില്‍ ഇടിച്ചപ്പോഴും പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ബസ്സിന്റെ നിയന്ത്രണം ലഭിച്ചതാണ് അപകടം ഇപ്പോഴുള്ളതിലും വലിയ ഗുരുതരമാവാത്ത അവസ്ഥയിലായത്. അല്ലായിരുന്നുവെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും മറിയുമായിരുന്നുവെന്ന് ബസ്സിന്റെ ഡ്രൈവര്‍ പ്രതികരിച്ചു. ഊട്ടിയിലേക്ക് നാല് ദിവസത്തെ യാത്രയായിരുന്നു സ്‌കൂള്‍ അധികൃതര്‍ പ്ലാന്‍ ചെയ്തിരുന്നത്.

വ​ട​ക്ക​ഞ്ചേ​രിയിൽ ബസ് അ​പ​ക​ടം: കു​ട്ടി​ക​ള​ട​ക്കം ഒമ്പത് പേ​ര്‍ മ​രി​ച്ചു

തൃ​ശൂ​ർ: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും മൂ​ന്നു കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 60 ഓ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.എ​റ​ണാ​കു​ളം മാ​ര്‍ ബ​സേ​ലി​യോ​സ് സ്‌​കൂ​ളി​ല്‍ നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട സം​ഘ​മാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ലേ​റെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര-​കോ​യ​മ്പ​ത്തൂ​ർ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച​ത്.‌

You may also like

error: Content is protected !!
Join Our WhatsApp Group