എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കല്യാണ യാത്ര നടത്തിയ കെഎസ്ആര്‍ടിസി ബസിനെതിരെ നടപടി. പറക്കും തളിക സിനിമയെ അനുകരിച്ച് യാത്ര നടത്തിയ ബസാണ് വിവാദത്തിലായത്.അടിമാലിയിൽ വിവാഹത്തിന് പോയതാണ് ബസ്. ബസ് ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ചാണ് യാത്ര നടത്തിയത്.കെഎസ്ആര്‍ടിസി എന്നത് മറച്ച് താമരാക്ഷന്‍പിള്ള എന്ന് പേര് മാറ്റിയായിരുന്നു യാത്ര. ബസില്‍ കൊടി വീശി ഫുട്ബോള്‍ ആരാധകരുടെ ആഘോഷവും ഉണ്ടായിരുന്നു.
കോതമംഗലം ഡിപ്പോയിലേതാണ് ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്ല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.വിവാദമായ കല്ല്യാണ യാത്രയുടെ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.സംഭവത്തിൽ ബസിനും ഡ്രൈവര്‍ക്കുമെതിരെ നടപടിയെടുത്തേക്കും.
സാധാരണ ഗതിയില്‍ ഞായറാഴ്ച്ച ദിവസങ്ങളില്‍ ബസ് വിവാഹം ഉള്‍പ്പെടെയുള്ളവയ്ക്ക് വേണ്ടി സര്‍വ്വീസ് നടത്തുന്നതില്‍ നിയമ തടസമില്ല. എന്നാല്‍ ഒരു തരത്തിലും ബസിന്റെ ബോര്‍ഡ് മറക്കുകയോ അലങ്കാരപ്പണി ചെയ്യുന്നതിനോ അനുമതിയില്ല.
കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: സമരമുഖത്തും പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി കച്ചവടം നടത്താനോ കുട്ടികൾ നേരിട്ട് കച്ചവടം ചെയ്യാനോ പാടില്ല.
കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താല്പര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി.ഇതിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.സമരമുഖങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിക്കരുതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന കമ്മിഷന്റെ മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.