Home Featured പൂജ അവധി: കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീരുന്നു.

പൂജ അവധി: കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീരുന്നു.

ബെംഗളൂരു : പൂജഅവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീരുന്നു. ഒക്ടോബർ 20, 21 തീയതികളിലെ ഭൂരിഭാഗം ബസുകളിലും (സ്വിഫ്റ്റ് ഉൾപ്പെടെ) ടിക്കറ്റ് തീർന്നു. ഇരിട്ടി ആലക്കോട് വഴി കാഞ്ഞങ്ങാട്ടേക്കും പയ്യന്നൂരിലേക്കുമുള്ള കേരള ആർ.ടി.സി.യുടെ രണ്ടു ബസുകളിലും നേരത്തേ ടിക്കറ്റ് തീർന്നിരുന്നു. ഇനി പ്രത്യേക ബസുകളിലാണ് പ്രതീക്ഷ. ഈ ദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലേക്കുള്ള ബസുകളിലും ടിക്കറ്റുകൾ കുറവാണ്. കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നുണ്ട്.

കര തൊടാതെ കടല്‍ മാര്‍ഗം ഇന്ത്യയില്‍ നിന്ന് യു.എസിലെത്താം; മാപ്പ് കണ്ട് അദ്ഭുതപ്പെട്ട് ഇലോണ്‍ മസ്ക്

കര തൊടാതെ നേര്‍രേഖയില്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കടല്‍മാര്‍ഗം എത്താവുന്ന മാപ്പ് കണ്ട് അദ്ഭുതം കൂറി ഇലോണ്‍ മസ്ക്.മാപ്പിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിരുന്നു. 60 ലക്ഷത്തിലേറെ ആളുകളാണ് മാപ്പ് കണ്ടത്.മുംബൈയില്‍നിന്ന് അലാസ്‌ക വഴി മഡഗാസ്‌കറിലെത്തുന്ന തരത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നീല രേഖയിലാണ് മാപ്പില്‍ റൂട്ട് അടയാളപ്പെടുത്തിയത്. ഒരിടത്തു പോലും കര തൊടാതെ ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കപ്പലില്‍ പോകാം.

നേര്‍ രേഖയില്‍ എന്ന അടിക്കുറിപ്പോടെയാണ് മാപ്പ് പങ്കുവെച്ചത്. വൗ എന്നാണ് ഇതിനോട് മസ്ക് പ്രതികരിച്ചത്.അതിനിടെ, മാപ്പില്‍ കാണുന്നത് നേര്‍രേഖ അല്ലെന്ന് ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. മാപ്പില്‍ നേര്‍രേഖ ആയി കാണുന്നല്ലെങ്കിലും ഗ്ലോബില്‍ രേഖപ്പെടുത്തുമ്ബോള്‍ ഇടത്തോട്ടോ വലത്തോട്ടോ ചരിയാതെ ഒരേ ദിശയില്‍ നേരെയാണു റൂട്ടെന്ന് വിഡിയോ സഹിതം മറ്റൊരാള്‍ മറുപടി നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group