ബെംഗളൂരു: ഡിസംബർ 23നുള്ള കേരള, കർണാടക ആർടിസി ക്രിസ്മസ് സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ തീർന്നു. ഓൺലൈൻ റിസർവേഷൻ ഇന്നലെ ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു. കേരള ആർടിസി 20 മുതൽ 25 വരെ ദിവസവും 10 സ്പെഷൽ ബസുകളാണ് അനുവദിച്ചത്.
കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള രാത്രി സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. കർണാടക ആർടിസി 21 മുതൽ 22 വരെ 12 സ്പെഷൽ ബസുകളിലേയ്ക്കുള്ള ബുക്കിങ് ആരംഭിച്ചു. ഇതിലെ ടിക്കറ്റുകൾ തീരുന്നതിനുസരിച്ചു കൂടുതൽ ബസുകൾ അനുവദിക്കുമെന്നു കർണാട ആർടിസി അറിയിച്ചു.
ആളുകള്‍ പേടിച്ച് കല്ലെറിയും; മുഖം മുഴുവന്‍ രോമം വളരുന്ന അപൂര്‍വരോഗവുമായി പ്ലസ്ടു വിദ്യാര്‍ത്ഥി
മുഖം മുഴുവന്‍ രോമം വളരുന്ന അപൂര്‍വരോഗമാണ് ലളിത് പട്ടീദാര്‍ എന്ന പതിനേഴുകാരനെ ബാധിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ നന്ദ്ലേത എന്ന ഗ്രാമത്തിലാണ് ലളിത്തും കുടുംബവും താമസിക്കുന്നത്.പരിചയമില്ലാത്ത ഇടങ്ങളില്‍ പോയാല്‍ ആളുകള്‍ തന്നെ കണ്ട് പേടിച്ച് കല്ലെറിയുമെന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ലളിത് പറയുന്നു. “വേര്‍വുള്‍ഫ് സിന്‍ഡ്രോം” എന്നറിയപ്പെടുന്ന ഹൈപ്പര്‍ട്രൈക്കോസിസ് എന്ന അപൂര്‍വരോഗമാണ് ലളിത്തിന്. ജന്മനാ രോഗബാധിതനാണെങ്കിലും താന്‍ ഈ രോഗത്തെ കുറിച്ച് അറിഞ്ഞു തുടങ്ങിയത് അടുത്ത കാലത്താണെന്ന് ലളിത് പറയുന്നു.
കുട്ടിക്കാലം മുതല്‍ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തനാണെന്ന് തോന്നിയിരുന്നതായി ലളിത് പറയുന്നു. എന്നാല്‍ ജന്മനാ ഉണ്ടായ അപൂര്‍വരോഗമാണ് അതിന് കാരണമെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോകുമ്ബോള്‍ അവര്‍ പേടിച്ച് ഓടിപ്പോകുകയും കല്ലെറിയുകയും ചെയ്തിരുന്നതായും ന്യൂയോര്‍ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ലളിത് പറയുന്നു.
രോഗത്തെ കുറിച്ച് ലളിത്തിന്റെ മാതാപിതാക്കള്‍ക്കും വലിയ അറിവുണ്ടായിരുന്നില്ല. ജനിച്ച സമയത്ത് രോമം മുഴുവന്‍ ഷേവ് ചെയ്തിട്ടാണ് ഡോക്ടര്‍ തന്നെ നല്‍കിയതെന്ന് അമ്മ പറഞ്ഞിരുന്നതായും ലളിത് പറയുന്നു. ആറ്, ഏഴ് വയസ്സുവരെ പ്രത്യേകിച്ച് മാറ്റമൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. അപ്പോഴേക്കും ശരീരം മുഴുവന്‍ രോമം വളരാന്‍ തുടങ്ങി. പരിചയമുള്ള മറ്റാര്‍ക്കും ഇങ്ങനെയുള്ളതായി തനിക്കറിയില്ല.
ലളിത്തിന്റെ കുടുംബത്തില്‍ മറ്റാര്‍ക്കും ഇത്തരമൊരു രോഗമില്ല. രോമം വളരുന്ന അപൂര്‍വമായ അവസ്ഥ തടയാന്‍ കൃത്യമായി മരുന്ന് ലഭിക്കാത്തതിനാല്‍ ബ്ലീച്ചിംഗ്, കട്ടിംഗ്, ഷേവിംഗ്, വാക്‌സിംഗ്, ലേസര്‍, മുടി നീക്കം ചെയ്യാനുള്ള മറ്റ് വഴികളാണ് അമിത് ആശ്രയിക്കുന്നത്.
ശരീരത്തിലെ പ്രത്യേക സ്ഥലത്തോ അല്ലെങ്കില്‍ ശരീരത്തിലുടനീളം അമിതമായി രോമം വളരുന്ന അവസ്ഥയാണ് “വെര്‍വോള്‍ഫ് സിന്‍ഡ്രോം” അഥവാ ഹൈപ്പര്‍ട്രൈക്കോസിസ്. ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇതുവരെ വൈദ്യശാസ്ത്രം പൂര്‍ണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇത് ഒരു പാരമ്ബര്യ രോഗമായാണ് കരുതപ്പെടുന്നത്.
രോഗത്തിന് അറിയപ്പെടുന്ന ചികിത്സയില്ലെങ്കിലും, ചില തരത്തിലുള്ള ഹൈപ്പര്‍ട്രൈക്കോസിസ് മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുമെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ പറയുന്നു.കൂടാതെ, ഷേവിംഗ്, എപ്പിലേഷന്‍, വാക്സിംഗ്, ബ്ലീച്ചിംഗ്, അല്ലെങ്കില്‍ പ്ലക്കിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.