Home Featured ബംഗളുരു: പൂജ, ദസറ അവധി റിസർവേഷൻ ആരംഭിച്ച് കേരള കർണാടക ആർടിസി

ബംഗളുരു: പൂജ, ദസറ അവധി റിസർവേഷൻ ആരംഭിച്ച് കേരള കർണാടക ആർടിസി

ബംഗളുരു: കേരള കർണാടക ആർടിസി പൂജ, ദസറ അവധി റിസർവേഷൻ ആരംഭിച്ചു. ഒക്ടോബർ 3, 4, 5 തീയതികളിലാണ് പൂജ അവധിയെങ്കിലും കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത് സെപ്റ്റംബർ 30നും ഒക്ടോബർ 1നുമാണ്.കർണാടകയിലെ സ്കൂളുകൾക്ക് 10 ദിവസം ദസറ അവധി ലഭിക്കുന്നത് കണക്കിലെടുത്താണു പലരും കടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നത്.

ശനി, ഞായർ അവധിയായതിനാൽ വെള്ളിയാഴ്ചയായ മുപ്പതിനാണ് തിരക്ക് കൂടുതൽ കേരള, കർണാടക ആർടിസികളിലെ പതിവ് സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും.

ട്രെയിൻ ടിക്കറ്റ് തീർന്നു

കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ വെയ്റ്റിങ് ലിസ്റ്റ് 100 കടന്നു. കെഎസ്ആർ ബെംഗളൂരു കന്യാകുമാരി എക്സ്പ്രസിൽ (16526) വെയ്റ്റിങ് ലിസ്റ്റ് 30നു 220 കടന്നു. മൈസൂരു കൊച്ചുവേളി എക്സ്പ്രസിലും (16315) ബയ്യപ്പനഹള്ളി കൊച്ചുവേളി ഹംസഫർ എക്സ്പ്രസിലും (16320) 160 കടന്നു. യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ (16527) 195 കടന്നു തിരിച്ച് ബെംഗളൂരുവിലേക്ക് 9 നാണ് കൂടുതൽ തിരക്ക്.

ക്രിസ്മസ് ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിൽ

ക്രിസ്മസിന് മൂന്നരമാസം ബാക്കിയുണ്ടെങ്കിലും ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക് നീണ്ടു. ഡിസംബർ 25 ഞായറാഴ്ചയായിനാൽ വെള്ളിയാഴ്ചയായ 23നാണ് നാട്ടിലേക്ക് തിരക്ക് കൂടുതൽ ബുക്കിങ് കഴിഞ്ഞ മാസം ആരംഭിച്ചതിന് പിന്നാലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്ക് നീണ്ട്. കേരള കർണാടക ആർടിസി കളിലെ ക്രിസ്മസ് ബുക്കിങ് നവംബർ അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group