Home Featured കേരള-കർണാടക ആർടിസി സ്പെഷ്യൽ ബസുകളുടെ ബുക്കിങ് ആരംഭിച്ചു

കേരള-കർണാടക ആർടിസി സ്പെഷ്യൽ ബസുകളുടെ ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കേരള-കർണാടക ആർടിസി സ്പെഷ്യൽ ബസുകളുടെ ബുക്കിങ് ആരംഭിച്ചു.ബെംഗളൂരുവിൽ നിന്ന് 9,10,11 തിയ്യതികളിലും തിരിച്ച് 12,13,14 തിയ്യതികളിലുമാണ് സ്പെഷ്യൽ ബസുകൾ ഓടുന്നത്.തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് 15 സ്പെഷ്യൽ ബസുകൾ ആണ് കേരള ആർടിസി പ്രഖ്യാപിച്ചത്.കർണാടക ആർടിസി 13 സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്ബം; നേപ്പാളിനൊപ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

നേപ്പാളിൽ തുടരെയുള്ള ഭൂകമ്ബത്തില്‍ ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി ഭൂകമ്ബ ശാസ്ത്രജ്ഞര്‍. നേപ്പാളില്‍ 128 പേര്‍ മരിച്ച 6.4 തീവ്രത രേഖപ്പെടുത്തിയ വെള്ളിയാഴ്ചത്തെ ഭൂകമ്ബം ഒരു മാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ഭൂകമ്ബമാണ്.നേപ്പാളിലെ ഭൂചലനം ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും പ്രതിഫലിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.നേപ്പാളിന്റെ മധ്യമേഖലാ പ്രദേശം ഭൂകമ്ബ സജീവ കേന്ദ്രമാണെന്ന്‌ തിരിച്ചറിഞ്ഞതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സജ്ജരായിരിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭൂകമ്ബ ശാസ്ത്രജ്ഞന്‍ നല്‍കുന്നത്. നേപ്പാളിലെ ഡോട്ടി ജില്ലയ്ക്ക് സമീപമാണ് വെള്ളിയാഴ്ച ഭൂകമ്ബം ഉണ്ടായത്.നേപ്പാളില്‍ കഴിഞ്ഞ വര്‍ഷം നവംബറിലും ഭൂകമ്ബം നേരിട്ടിരുന്നു. 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്ബത്തില്‍ ആറ് പേരാണ് മരിച്ചത്.

ഇതേ പ്രദേശത്ത് ചുറ്റുമാണ് ഒക്ടോബര്‍ മൂന്നിനും തുടര്‍ച്ചയായ ഭൂകമ്ബം ഉണ്ടായതെന്നും അജയ് പോള്‍ പറഞ്ഞു.അതേസമയം ഹിമാലയന്‍ മേഖലയില്‍ ഏത് സമയവും വലിയ ഭൂകമ്ബം ഉണ്ടാകാമെന്നും നിരവധി ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഭൂഗര്‍ഭപാളികളായ ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റും യൂറേഷ്യന്‍ പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടിക്ക് സാധ്യത കൂടുന്നുവെന്നും അതിന്റെ ഫലമായാകും ഇതെന്നും ഏകദേശം 40-50 ദശലക്ഷം വര്‍ഷം മുമ്ബ് ഇന്ത്യന്‍ പ്ലേറ്റ് ഇന്ത്യന്‍ ടെക്‌റ്റോണിക് മഹാസമുദ്രത്തില്‍ നിന്ന് വടക്കോട്ട് നീങ്ങി യൂറേഷ്യന്‍ പ്ലേറ്റുമായി കൂട്ടിയിടിച്ചപ്പോഴാണ് ഹിമാലയം രൂപപ്പെട്ടത്.

യൂറേഷ്യന്‍ പ്ലേറ്റുമായി സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ പ്ലേറ്റ് വടക്കോട്ട് പ്രയാണം തുടരുന്നതിനാല്‍ ഹിമാലയത്തിന് കീഴില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ടിലധികം വരുന്ന ഒന്നോ അതിലധികമോ വലിയ ഭൂകമ്ബങ്ങളിലൂടെ ഹിമാലയത്തിലെ സമ്മര്‍ദ്ദം പുറത്തുവരുമെന്നും വിദഗ്ധര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group