Home Featured കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ്: കര്‍ണാടക മുന്‍ എം എല്‍ എയുടെ പേരകുട്ടി ഉള്‍പ്പടെ നാലുപേര്‍ കൂടി അറസ്റ്റില്‍

കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ്: കര്‍ണാടക മുന്‍ എം എല്‍ എയുടെ പേരകുട്ടി ഉള്‍പ്പടെ നാലുപേര്‍ കൂടി അറസ്റ്റില്‍

by മൈത്രേയൻ

കാസര്‍കോട്: കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേസില്‍ കര്‍ണാടക മുന്‍ എം എല്‍ എയുടെ പേരകുട്ടി ഉള്‍പ്പടെ നാലുപേര്‍ കൂടി അറസ്റ്റില്‍. മംഗളൂരു, ബെംഗളൂരു, ശ്രീനഗര്‍, ബന്ദിപ്പോറ എന്നിവിടങ്ങളില്‍ എന്‍ ഐ എ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ഉള്ളാളിലെ കോണ്‍ഗ്രസിന്റെ പരേതനായ മുന്‍ എം എല്‍ എ ബി എം ഇദ്ദിനപ്പയുടെ മകന്‍ ബി എം ബാഷയുടെ വീട്ടില്‍ എന്‍ ഐ എ നടത്തിയ റെയ്ഡിലാണ് ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റിലായത്. അമര്‍ അബ്ദുല്‍ റഹ്മാനാണ് ഇവിടെ നിന്ന് അസ്റ്റിലായത്. ബെംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ ശങ്കര്‍ വെങ്കടേഷ് പെരുമാള്‍ എന്ന അലി മുആവിയയും ജമ്മു കശ്മീരില്‍ നടന്ന പരിശോധനയില്‍ ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപോര സ്വദേശി മുസമ്മില്‍ ഹസ്സന്‍ ഭട്ട്എന്നിവരാണ് അറസ്റ്റിലായത്.

നാലിടങ്ങളിലും ഒരേ സമയത്തായിരുന്നു എന്‍ ഐ എ പരിശോധന നടത്തിയത്. അറസ്റ്റിലായവര്‍ ഐഎസ് ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകള്‍ക്കായി പണം സ്വരൂപിച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഇവരില്‍നിന്നും ലാപ്ടോപ് മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എന്‍ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച്‌ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികള്‍ക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എന്‍ ഐ എ അറിയിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തില്‍ നിന്നും 21 പേര്‍ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതായും എന്‍ഐഎ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group