Home Featured കേരള ഭവന പുനരുദ്ധാരണ പദ്ധതി; ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം

കേരള ഭവന പുനരുദ്ധാരണ പദ്ധതി; ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം

ആലപ്പുഴ: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള് ‍ , വിവാഹബന്ധം വേര് ‍ പെട്ടവര് ‍ , ഉപേക്ഷിക്കപ്പെട്ടവര് ‍ എന്നിവര്ക്ക് ഇമ്ബിച്ചിബാവ ഭവന നിരമാണ പദ്ധതിയില് ‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല് ‍ കുന്ന ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര് ‍ 10 വരെ നീട്ടി.

ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിംഗ്, പ്ലംബിങ്, സാനിട്ടേഷന്‍, ഇലക്‌ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപ ധനസഹായമായി നല്‍കും.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗം, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാലിലോ നല്‍കണം.

അപേക്ഷാഫോം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0477- 2251676, 2252580.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group