
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറങ്ങി.ആശുപതിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈന്‍ തീയ്യതിയില്‍ നിന്ന് ഇരട്ടിയാവുകയാണെങ്കിലോ, ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുതലാവുകയാണെങ്കിലോ ആണ് ഒരു ജില്ലയെ കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി എ-യില്‍ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിലേക്കാണ് കണ്ണൂരിനെയും ഉള്‍പ്പെടുത്തിയത്.
ഇതോടെ ജില്ലയില്‍ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവൂ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളുടെ പ്രവേശനം കണ്‍ട്രോള്‍ റൂം വഴി മാത്രമാക്കി.