Home covid19 ടി.പി.ആര്‍ അഞ്ചില്‍ താഴെയെങ്കില്‍ മാത്രം ആശ്വാസിക്കാമെന്ന് മുഖ്യമന്ത്രി ഇന്ന് 12617 പേര്‍ക്ക് കൊവിഡ്,കര്‍ശന നിയന്ത്രണം തുടരും

ടി.പി.ആര്‍ അഞ്ചില്‍ താഴെയെങ്കില്‍ മാത്രം ആശ്വാസിക്കാമെന്ന് മുഖ്യമന്ത്രി ഇന്ന് 12617 പേര്‍ക്ക് കൊവിഡ്,കര്‍ശന നിയന്ത്രണം തുടരും

by ടാർസ്യുസ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1,603, കൊല്ലം 1,525, എറണാകുളം 1,491, തിരുവനന്തപുരം 1,345, തൃശൂര്‍ 1,298, പാലക്കാട് 1,204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍കോട് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1,542, കൊല്ലം 1,516, എറണാകുളം 1,454, തിരുവനന്തപുരം 1,251, തൃശൂര്‍ 1,288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസര്‍കോട് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസര്‍കോട് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇ കോമേഴ്‌സ്: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം; ഫ്‌ലാഷ് സെയിലുകള്‍ നിരോധിക്കും

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1,212, കൊല്ലം 1,032, പത്തനംതിട്ട 526, ആലപ്പുഴ 1,043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1,021, തൃശൂര്‍ 1,272, പാലക്കാട് 1,391, മലപ്പുറം 1,016, കോഴിക്കോട് 992, വയനാട് 235, കണ്ണൂര്‍ 322, കാസര്‍കോട് 379 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് ബംഗളുരുവിലും സുലഭം ;കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ വിവിധ ജില്ലകളിലായി 4,19,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,495 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,971 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി പി ആര്‍ അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി പി ആര്‍ എട്ടിന് താഴെയുള്ള 178, എട്ടിനും 20നും ഇടയ്ക്കുള്ള 633, 20നും 30നും ഇടയ്ക്കുള്ള 208, 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ഭീകരാക്രമണ കേസില്‍ പ്രതിയാക്കപ്പെട്ട യുവാവിനെ അഞ്ച് വര്‍ഷത്തിന് ശേഷം ബെംഗളൂരു എന്‍.ഐ.എ കോടതി വെറുതെ വിട്ടു

ജൂലൈ ഒന്നുമുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും. അവരുടെ വാക്‌സിന്‍ വിതരണം പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ കര്‍ശന നിയന്ത്രണം തുടരണമെന്നും ടി.പി.ആര്‍ അഞ്ചില്‍ താഴെയെത്തിയെങ്കില്‍ മാത്രമേ നമുക്കാശ്വസിക്കാനാവൂയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്തർ സംസ്ഥാന ബസ്സ് യാത്രകൾ തുടങ്ങി കർണാടക ആർ.ടി.സി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group