കൊച്ചി: പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.750 കോടി രൂപയാണ് ഇതിലുടെ അധികവരുമാനമായി പ്രതീക്ഷിക്കുന്നത്.അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളില്‍ 40 രൂപയാണ് സെസ് പിരിക്കുക.
400 കോടി രൂപ ഇതിലുടെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് ഏര്‍പ്പെടുത്തുന്നത്. വിവിധ സാമഹൂ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ 6.7ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 57 ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാരാണ് പൂര്‍ണമായും പെന്ഷന് നല്‍കുന്നത്. പ്രതിവര്‍ഷം 11000 കോടി രൂപ ഇതിനായി വേണ്ടിവരുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍, അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ മൈക്രോ ലെവല്‍ പദ്ധതി നടപ്പിലാക്കും. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 64,006 കുടുംബങ്ങള്‍ കണ്ടെത്തി നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിലക്കയറ്റം തടയാന്‍ 2000 കോടി നീക്കിവച്ചതായും അദ്ദേഹം പറഞ്ഞു.
നികുതി നികുതിയേതര വരുമാനം ഈ സാമ്ബത്തിക വര്‍ഷം 19.94 ശതമാനമായി ഉയരുമെന്നും ഇന്നത്തെ ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. തൊഴിലില്ലായ്മ 34.9 ലക്ഷത്തില്‍ നിന്ന് 28.4 ലക്ഷമായി കുറഞ്ഞു.സാമ്ബത്തികനില ഭദ്രമാണ്. കൃഷിയില്‍ 4.6, വ്യവസായത്തില്‍ 3.8, സേവനമേഖലയില്‍ 17.3 ശതമാനം വളര്‍ച്ച നേടി. ആളോഹരി വരുമാനം ദേശീയ ശരാശരിയായ 1.07ലക്ഷത്തിന് മുകളിലാണ്.
കൊവിഡ് കാലത്ത് വാണിജ്യ, വ്യവസായ മേഖലയ്ക്ക് 20,000 കോടിയുടെ പാക്കേജും ചെറുകിട വ്യവസായങ്ങള്‍ക്ക് 5,650 കോടിയുടെ സഹായവും നല്‍കിയത് വളര്‍ച്ചയ്ക്ക് സഹായിച്ചു. ജനങ്ങള്‍ക്ക് പണമായും തൊഴിലായും ഭക്ഷണമായും സഹായങ്ങള്‍ നല്‍കിയും സഹായകരമായി.ആസൂത്രണ ബോര്‍ഡും ധനകാര്യവകുപ്പും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വളര്‍ച്ച കണക്കാക്കുന്നത്മൊത്ത ആഭ്യന്തര ഉത്പാദനം, വ്യവസായ, വാണിജ്യ,വ്യാപാര,കാര്‍ഷിക ഉത്പാദന വര്‍ദ്ധന, ജനങ്ങളുടെ ജീവിതനിലവാരം, ധനകാര്യകമ്മിഷന് നിശ്ചയിച്ച വിലനിലവാരം, വിപണിവില എന്നിവയുടെ ശരാശരി എടുക്കും. ഈ സൂചകങ്ങളിലെല്ലാം കേരളം വളരുകയാണ്.