കാസര്‍ഗോഡ്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുറിച്ചു.റാഗിംഗിന്റെ ഭാഗമായാണ് മുടി മുറിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മുടി വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമം വഴി പ്രചരിച്ചതോടെയാണ് മുടി മുറിച്ച വിവരം പുറത്ത് അറിയുന്നത്. റാഗിംഗ് നടത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മുടി മുറിക്കുന്നതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തില്‍ ഇട്ടത്. സ്കൂള്‍ സമയം കഴിഞ്ഞതിന് ശേഷം സമീപത്തുള്ള കഫറ്റീരിയയില്‍ വച്ചാണ് വിദ്യാര്‍ത്ഥിയുടെ മുടി ബലമായി മുറിച്ചത്.
അതേസമയം റാഗിംഗ് നടത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ ഇതുവരെയായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. റാഗിംഗിന് വിധേയനായ കുട്ടി പരാതിപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. അതേസമയം റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥി പരാതി കൊടുക്കുന്നില്ലെന്ന തീരുമാനത്തിലാണ്.