Home Featured ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച്‌ ഇഷ്ടമായെങ്കില്‍ ‘ലൈംഗിക ബന്ധത്തിന്’ അനുവാദം നല്‍കുന്നത് ആദ്യ മോഡല്‍; 2021ല്‍ ആപ്പുമെത്തി;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച്‌ ഇഷ്ടമായെങ്കില്‍ ‘ലൈംഗിക ബന്ധത്തിന്’ അനുവാദം നല്‍കുന്നത് ആദ്യ മോഡല്‍; 2021ല്‍ ആപ്പുമെത്തി;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

കൊച്ചി: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തില്‍ 2019ലും തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഷെയര്‍ ചാറ്റിനൊപ്പം ഫെയ്സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അന്ന് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുള്ള യുവതികളെ പൊലീസിന് കേസില്‍ പ്രതി ചേര്‍ത്തതുമില്ല. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടല്‍ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. ഇപ്പോള്‍ ചര്‍ച്ചയാകുന്ന കറുകച്ചാലിലെ കേസിലും കൂടുതല്‍ പ്രതികളെ പൊക്കാന്‍ ഈ വിധി തടസ്സമായി മാറും.

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട മറുനാടന്‍ മലയാളിയുടെ അന്വേഷണവും എത്തിയത് ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലായിരുന്നു. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകള്‍ തിരുവനന്തപുരത്തും സജീവമാണെന്ന് അന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവര്‍ക്കും തൊടുപുഴയിലെ കൊലപാതകത്തില്‍ പങ്കുണ്ടായിരുന്നു. ഈ കുട്ടിയുടെ അച്ഛന്റെ മരണത്തെ കുറിച്ച്‌ സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഇത്തരം വാട്‌സാപ്പ് ഗ്രൂപ്പുകളും കുടുങ്ങുമെന്ന് ഉയരുന്ന വിലയിരുത്തല്‍ എന്നു വന്നു. പക്ഷേ അതൊന്നും ആരും അന്വേഷിച്ചില്ല.

മയക്കുമരുന്നും മദ്യവുമൊഴിക്കുന്ന മാഫിയയ്ക്ക് അപ്പുറേക്കുള്ള പലതും തിരുവനന്തപുരത്ത് സജീവമാണെന്നാണ് തൊടുപുഴയിലെ കൊലപാതകത്തില്‍ വ്യക്തമായിരുന്നു. സാമൂഹിക തിന്മയുടെ വഴിയേ നീങ്ങാനുള്ള പ്രേരണയാണ് തൊടുപുഴയിലെ അരുണ്‍ ആനന്ദിനെ ക്രൂരനാക്കി മാറ്റിയത്. ഇതിന്റെ ഞെട്ടിക്കുന്ന സൂചനകളാണ് അന്ന് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കുള്ള വിരല്‍ ചൂണ്ടല്‍. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലൂടെ പല കൈമാറ്റങ്ങളും നടക്കുന്നുണ്ട്. തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലുള്ളവര്‍ക്ക് ഈ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു പക്ഷേ അതൊന്നും ആരും അന്വേഷിച്ചില്ല. ഇതെല്ലാം ഇത്തരം ഗ്രൂപ്പുകളെ വളര്‍ന്നു പന്തലിക്കാന്‍ കാരണമായി.

2019ലും കായംകുളത്തെ യുവതിയുടെ പരാതിയാണ് നിര്‍ണ്ണായകമായത്. ഭര്‍ത്താവ് തന്നെ മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാന്‍ പലര്‍ക്കും കാഴ്ച വച്ചെന്ന പരാതിയുള്ളതു കൊണ്ടാണ് അന്ന് കേസെടുക്കാനായത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാത്തതു കൊണ്ട് വൈഫ് സ്വാപ്പങ് ഗ്രൂപ്പിനെതിരെ ഇതിന് അപ്പുറം ഒന്നും ചെയ്യാന്‍ പൊലീസിന് കഴിയില്ല. ഇതാണ് ഈ ഗ്രൂപ്പുകള്‍ പിന്നേയും തഴച്ചു വളരാന്‍ കാരണമായത്. 2021ലെ കേസില്‍ ഇതിനായി അപ്പുമുണ്ടായി എന്ന് പൊലീസ് തിരിച്ചറിയുന്നു.

ഫെയ്സ് ബുക്കില്‍ കപ്പിള്‍സുകളുടെ പലപല ഗ്രൂപ്പുകളുണ്ട്. അതിലൂടെയും ഭാര്യമാരെ കൈമാറ്റം ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തിയിരുന്നുവെന്നുമാണ് 2019ല്‍ പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി. ഈ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ഭാര്യമാരെ കൈമാറ്റം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്ന് കാട്ടി വ്യക്തിഗത സന്ദേശം അയക്കും. ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യരുതെന്നും സ്വകാര്യമായി അറിയിക്കണമെന്നും ആവശ്യപ്പെടും. ഈ സന്ദേശത്തോടെ പ്രതികരിക്കുന്നവരും ഈ വൈഫ് സ്വാപ്പിങ് ഗ്രൂപ്പില്‍ ഉള്‍പ്പെടുമായിരുന്നു. വിപുലമായ നെറ്റ് വര്‍ക്കാണ് ഇതിനുള്ളത്.

ഷെയര്‍ ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം സ്വദേശി കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരെയാണ് 2019ല്‍ അറസ്റ്റ് ചെയ്തത്.

2018 മാര്‍ച്ച്‌ മുതലാണ് ആ കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കിരണ്‍ ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ഷാദ് എന്നയാള്‍ കായംകുളത്തെത്തുകയും കിരണ്‍ ഭാര്യയെ അര്‍ഷാദിന് കാഴ്ചവെക്കുകയും ചെയ്തു. തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടില്‍ കിരണ്‍ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച്‌ ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടില്‍ കിരണ്‍ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നെന്നും വീണ്ടും കിരണ്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിയത്. ഭാര്യമാരെ പല കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് പുരുഷന്മാരുമായി അന്നും ബന്ധപ്പെടുത്തിയത്. ഇതില്‍ ഉള്‍പ്പെട്ട നാല് യുവതികളില്‍ മൂന്ന് പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു.

എന്നാല്‍ കായംകുളത്തുകാരന്റെ ഭാര്യയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവരെ നിര്‍ബന്ധിച്ച്‌ ബിയര്‍ കൊടുത്തും മറ്റുമാണ് ഇതിന് പ്രേരിപ്പിച്ചത്. തിരുവല്ലയിലേക്കുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ ഭര്‍ത്താവിന്റെ ബൈക്കില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി സത്യം പറയുകയും ചെയ്തു. ഇതോടെയാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. നാല് പേരെ പിടികൂടുകയും ചെയ്തു. ഈ ഇടപാടുകളില്‍ ആരും പരസ്പരം പണം കൈമാറിയിട്ടുമില്ല. എല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നതുമാണ്.

പ്രേമത്തില്‍ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കി തുടക്കം കുറിച്ച സംഭവമാണ് 2019ല്‍ പുറത്തുവന്നത്.ഡ്രൈവറായ യുവാവിന്റെ കെണിയില്‍പ്പെട്ട് ഒപ്പം ഇറങ്ങിയ യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവര്‍ക്ക് കാഴ്ചവെക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group