Home Featured ടോട്ടനത്തെ നേരിടാന്‍ ബ്ലാസ്‌റ്റേഴ്‌സ്; ബെംഗളൂരു മാറ്റുരയ്ക്കുന്നത് ലെസ്റ്ററുമായി

ടോട്ടനത്തെ നേരിടാന്‍ ബ്ലാസ്‌റ്റേഴ്‌സ്; ബെംഗളൂരു മാറ്റുരയ്ക്കുന്നത് ലെസ്റ്ററുമായി

കൊച്ചി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആതിഥേയത്വം വഹിക്കുന്ന 2022 നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ ഇന്ത്യയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും പങ്കെടുക്കും.ഇരു ടീമുകളുടെയും റിസര്‍വ് സ്‌ക്വാഡുകള്‍ ഇതിനായി യുകെയിലെത്തി.

ഇന്ത്യയിലെ ഫുട്‌ബോളിന്റെ വികസനത്തിന് പിന്തുണ നല്‍കുന്നതിനായി പ്രീമിയര്‍ ലീഗും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്‌എസ്ഡിഎല്‍) തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷമാദ്യം നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ (ആര്‍എഫ്ഡിഎല്‍) ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ യുവനിരയാണ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.

എട്ട് ടീമുകള്‍ മത്സരിക്കുന്ന നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ ബെംഗളൂരു, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കും പുറമെ അഞ്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് യൂത്ത് ടീമുകളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു അക്കാദമി ടീമുമാണ് ഉള്‍പ്പെടുന്നത്.

ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച്‌ ജൂലൈ 27ന് ലണ്ടനിലും മിഡ്‌ലാന്‍ഡ്‌സിലുമായി ആദ്യ മത്സരം കളിക്കും. ഗ്രൂപ്പ് എയില്‍ ബെംഗളൂരു ലെസ്റ്റര്‍ സിറ്റിയെയും ഗ്രൂപ്പ് ബിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ടോട്ടനം ഹോട്‌സപറിനേയും നേരിടും. ജൂലൈ 30നാണ് ഫൈനല്‍ മത്സരം.

യുകെയില്‍ ആദ്യമായി നടക്കുന്ന യൂത്ത് ഡെവലെപ്‌മെന്റ് ടൂര്‍ണമെന്റ് നെക്സ്റ്റ് ജനറേഷന്‍ കപ്പിലേക്ക് ബെംഗളൂരു എഫ്‌സിയുടെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെയും കളിക്കാരെയും ഞങ്ങള്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ സ്വാഗതം ചെയ്യുന്നു.

ഇന്ത്യയിലെ ഫുട്‌ബോളിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും പിന്തുണ നല്‍കുന്നതിനായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായുള്ള ഞങ്ങളുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ ലീഗുകളില്‍ നിന്നുളള യുവ താരങ്ങള്‍ക്ക് പരസ്പരം കണ്ടുമുട്ടാനും മത്സരിക്കാനും പരസ്പരം പഠിക്കാനും ഈ ടൂര്‍ണമെന്റ് മികച്ച അവസരം സ്യഷ്ടിക്കുന്നു. ഗ്രൗണ്ടിന് അകത്തും പുറത്തും സംസ്‌കാരങ്ങള്‍ വികസിപ്പിക്കാനും ഇത് സഹായകമാണ് ‘. പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു.

‘യുവ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നതിലും അവരുടെ കളിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതും കാണുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം സന്തോഷമുണ്ട്. ഇത് തീര്‍ച്ചയായും വളര്‍ന്നുവരുന്ന കളിക്കാരെ മികച്ച ഫുട്‌ബോളറാക്കാന്‍ രാജ്യത്തെ ഫുട്‌ബോള്‍ സംസ്‌കാരത്തെ ഉയര്‍ച്ചയിലേക്ക് നയിക്കാനും ഈ അവസരങ്ങള്‍ പ്രാപ്തമാക്കും,’ സ്‌പോട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്‌എസ്ഡിഎല്‍) വക്താവ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group