Home Featured ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കൊറിയറിലെത്തിച്ച മയക്കുമരുന്നും എല്‍എസ്ഡിയും കണ്ടെടുത്തത് എന്‍സിബി കൊച്ചി യൂണിറ്റ്;

ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കൊറിയറിലെത്തിച്ച മയക്കുമരുന്നും എല്‍എസ്ഡിയും കണ്ടെടുത്തത് എന്‍സിബി കൊച്ചി യൂണിറ്റ്;

by കൊസ്‌തേപ്പ്

കൊച്ചി : നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഒമ്ബതു ദിവസമായി വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവുശേഖരവും മാരക മയക്കുമരുന്നും പിടിച്ചു.കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ മൂന്ന് റെയ്ഡുകളിലായി 212.5 കിലോ കഞ്ചാവ്, 244 ഗ്രാം ആംഫിറ്റെമിന്‍, 25 എല്‍എസ്ഡി സ്റ്റാമ്ബ്, രണ്ട് ഗ്രാം മെത്തക്വലോണ്‍ എന്നിയാണ് പിടിച്ചെടുത്തത്. രണ്ട് മലയാളികളുള്‍പ്പെടെ ആറുപേരെ പിടികൂടി. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കൊറിയറിലെത്തിച്ച മയക്കുമരുന്നും എല്‍എസ്ഡിയും കണ്ടെടുത്തത് എന്‍സിബി കൊച്ചി യൂണിറ്റാണ്. സമ്മാനപ്പെട്ടിക്കുള്ളില്‍ ച്യൂയിങ്ഗം, ചോക്ലേറ്റ് മിഠായി എന്നിവയ്ക്കൊപ്പമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കൊറിയര്‍ മേല്‍വിലാസക്കാരനായ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. വെല്ലൂര്‍ കൃഷ്ണഗിരി റോഡില്‍ പള്ളിക്കോണ്ട ടോള്‍ പ്ലാസയില്‍നിന്ന് 212.5 കിലോ കഞ്ചാവും വാഹനവും പിടിച്ചെടുത്തത് എന്‍സിബി ചെന്നൈ യൂണിറ്റാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group