ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ 26 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി കെനിയ സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡൽഹിയിലേക്ക് പോകാനെത്തിയ ഇവർ പിടിയിലായത്. ബാഗിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.2.56 കിലോ കൊക്കെയ്നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റിൽ കെനിയയിൽനിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ യുവതി കഴിഞ്ഞ 13-നാണ് ബെംഗളൂരുവിലെത്തിയത്.
എവിടെ നിന്നാണ് കൊക്കെയ്ൻ കിട്ടിയതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും.രണ്ടുമാസത്തിനിടെ വലിയ അളവിൽ കൊക്കെയ്ൻ പിടികൂടിയ രണ്ടാമത്തെ സംഭവമാണിത്. ഡിസംബർ 11-ന് രണ്ടുകിലോ കൊക്കെയ്നുമായി നൈജീരിയ സ്വദേശി പിടിയിലായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ബി.ജെ.പി നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ
കുടുംബവഴക്കിനെ തുടർന്ന് കായംകുളത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ബി.ജെ.പി നേതാവ് ആത്തമഹത്യ ചെയ്തു.ബി.ജെ.പി കായംകുളം നിയോജക മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയില്‍ പി.കെ. സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തംവാർന്ന നിലയില്‍ ബിനുവിൻറെയും സമീപത്ത് മരിച്ച നിലയില്‍ സജിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിനുവിൻറെ കഴുത്തിന് മുറിവേറ്റ നിലയിലും കത്തി കൈപിടിച്ച നിലയിലുള്ള സജിക്ക് കുത്തേറ്റ രീതിയിലുമാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പരിസരവാസികള്‍ സംഭവം പൊലീസില്‍ അറിയിക്കുന്നത്. ദമ്ബതികളുടെ ഏകമകൻ സജിന്‍ കോയമ്ബത്തൂരിലാണ് ജോലി. ശനിയാഴ്ച പകല്‍ ഇരുവരെയും ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ല. തുടർന്ന് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. തുടർന്നാണ് പൊലീസിനെ അറിയിച്ചത്. ബിനുവിനെ കൊലപ്പെടുത്തിയ ശേഷം സജി ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
വീടിൻറെ കതകുകള്‍ തുറന്ന നിലയിലായിരുന്നു. ഞായറാഴ്ച ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മില്‍ ഏറെനാളായി കുടുംബപ്രശ്നം രൂക്ഷമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വെള്ളിയാഴ്ച രാത്രിയിലായിരിക്കും സംഭവം നടന്നതെന്നാണ് കരുതുന്നത്. ഡി.വൈ.എസ്.പി ജി. അജയനാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മേല്‍നടപടികള്‍ സ്വീകരിച്ച് വരുന്നു.