Home Featured ബെംഗളൂരു: കെങ്കേരി-ചല്ലഘട്ട മെട്രോ പാത; പരീക്ഷണ ഓട്ടം വിജയം.

ബെംഗളൂരു: കെങ്കേരി-ചല്ലഘട്ട മെട്രോ പാത; പരീക്ഷണ ഓട്ടം വിജയം.

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പുതുതായി നിർമിച്ച കെങ്കേരി-ചല്ലഘട്ട പാതയിൽ ആദ്യ പരീക്ഷണ ഓട്ടം വിജയം. 10 കിലോമീറ്റർ വേഗത്തിലായിരുന്നു പരീക്ഷണഒാട്ടം. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ആരംഭിച്ചത്. 4.15 വരെ നീണ്ടുനിന്നു.നിലവിലെ ബൈയപ്പനഹള്ളി-കെങ്കേരി പർപ്പിൾ ലൈൻ 1.9 കിലോമീറ്റർ ദീർഘിപ്പിച്ചാണ് ചല്ലഘട്ടയിലെത്തിച്ചത്. ആദ്യം ബൈയപ്പനഹള്ളിയിൽനിന്നും മൈസൂരു റോഡ് വരെയായിരുന്നു മെട്രോ ലൈൻ.2021 ഓഗസ്റ്റിലാണ് ഇവിടെനിന്ന് 7.53 കിലോമീറ്റർ പാതകൂടി നിർമിച്ച് കെങ്കേരിക്ക് നീട്ടിയത്.

ഇതിന്റെ തുടർച്ചയായി കെങ്കേരിയിൽനിന്നും ചല്ലഘട്ടയിലേക്കുള്ള പാതയുടെ നിർമാണത്തിനും തുടക്കം കുറിച്ചു. ഇത് പക്ഷേ, നീണ്ടുപോകുകയായിരുന്നു. പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കി പാതയിൽ ഉടൻ വാണിജ്യ സർവീസുകൾ ആരംഭിക്കും.ഇതോടൊപ്പം പർപ്പിൾ ലൈനിലെ തന്നെ ബൈയപ്പനഹള്ളി-കെ.ആർ.പുരം മെട്രോ പാതയും സർവീസ് നടത്താൻ ഒരുങ്ങുന്നുണ്ട്. ബൈയപ്പനഹള്ളി, കെ.ആർ.പുരം സ്റ്റേഷനുകളെ ബന്ധിപ്പിച്ച് രണ്ട് കിലോമീറ്റർ പാതയാണ് നിർമിച്ചത്. ഇതിൽ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസം വിജയകരമായി നടത്തിയിരുന്നു. കെ.ആർ.പുരത്തുനിന്ന് വൈറ്റ് ഫീൽഡിലേക്കുള്ള മെട്രോ പാത മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു.ഇതിലേക്ക് ബൈയപ്പനഹള്ളിയെ ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ബൈയപ്പനഹള്ളി-കെ.ആർ.പുരം പാതയിലും കെങ്കേരി-ചല്ലഘട്ട പാതയിലും സർവീസ് തുടങ്ങുന്നതോടെ നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ വൈറ്റ് ഫീൽഡ് മുതൽ ചല്ലഘട്ട വരെ നീളും.

അരലക്ഷം ഡൗണ്‍ലോഡ്; ഗൂഗിള്‍ പ്ലേ സ്റ്റോറിലും തട്ടിപ്പ് വായ്പ ആപ്പുകള്‍ സജീവം

ആപ്പിളിനു പുറമേ ഗൂഗിള്‍ പ്ലേ സ്റ്റോറിലും തട്ടിപ്പ് വായ്പ ആപ്പുകള്‍ സജീവം. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഫിനാൻസ് വിഭാഗത്തില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള 200 ആപ്പുകളില്‍ ഇരുപതിലേറെ വ്യാജ വായ്പ ആപ്പുകളുണ്ടെന്ന് ഫിൻടെക് വിദഗ്ധനായ ബാബുലാല്‍ പുനിയയുമായി ചേര്‍ന്നുള്ള പരിശോധനയില്‍ വ്യക്തമായി.ആദ്യ അൻപതില്‍ മാത്രം നാലെണ്ണം വ്യാജമാണ്. ഇവയോരോന്നും കുറഞ്ഞത് ഒരു ലക്ഷത്തിലേറെ പേര്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുണ്ട്. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ പേരുപയോഗിച്ചുള്ള കാഷ് പ്രോസ്പര്‍ എന്ന ആപ്പ് തുടങ്ങിയിട്ട് 20 ദിവസമേ ആയുള്ളൂ.

എന്നാല്‍, ഡൗണ്‍ലോഡുകള്‍ അൻപതിനായിരത്തിലേറെയാണ്. trgnzjplkzmnm@gmail.com എന്നാണ് ബജാജ് കമ്ബനിയുടെ പേരുപയോഗിക്കുന്ന തട്ടിപ്പ് ആപ്പിന്റെ ഇമെയില്‍ വിലാസം. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇതില്‍ മിക്ക ആപ്പുകളും പ്രവര്‍ത്തനമാരംഭിച്ചത്. ഇവയില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ വൻകുരുക്കിലാണ് ചെന്നുപെടുന്നത്. കൊള്ളപ്പലിശ സഹിതം തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച്‌ വരെ ഭീഷണിപ്പെടുത്തുന്നതാണ് ഇത്തരം റാക്കറ്റുകളുടെ രീതി.

You may also like

error: Content is protected !!
Join Our WhatsApp Group