ബെംഗളൂരു: തിരക്കേറിയ മൈസൂരു റോഡിലെ കെങ്കേരിയിലും മാറത്തഹള്ളി സർജാപുര ഔട്ടർ റിങ് റോഡിലെ കലാമന്ദിറിലും കാൽ നട മേൽപാലം പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് ജനം. കെങ്കേരിയിൽ കരാറുകാരൻ ഇടഞ്ഞതും മാറത്തഹള്ളിയിൽ മെട്രോ നിർമാണ പ്രവൃത്തികൾ നടക്കുന്നതുമാണ്.
നിർമാണ പുരോഗതിയെ ബാധിച്ചത്.കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മൈസൂരു റോഡ് കെങ്കേരി റീച്ചിൽ മെട്രോ വാണിജ്യ സർവീസ് ആരംഭിച്ചത്. തുടർന്ന്, തിരക്കേറിയ മൈസുരു റോഡിനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള കാൽനട മേൽപാലത്തിന്റെ നിർമാണം 6 മാസം മുൻപാണ് ആരംഭിച്ചത്.
മൈസൂരു റോഡിന് കുറുകെ മേൽപാലം സ്ഥാപിച്ചെങ്കിലും ഇതിലേക്ക് പ്രവേശിക്കാനു ള്ള ഗോവണിയും ലിഫ്റ്റും ഉൾപ്പെടെയുള്ളവ എന്നത് യുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. നിർമാണ സാമഗ്രികളുടെ വില ഉയർന്നതോടെ കൂടുതൽ തുക ആവശ്യപ്പെട്ട് കരാറുകാരൻ ബിബിഎംപിയെ സമീപിക്കുകയായിരുന്നു കൂടുതൽ തുക നൽകാൻ ബിബിഎംപി വിസമ്മതിച്ചതോടെ കരാറുകാരൻ പിൻവാങ്ങി.
മെട്രോ സ്റ്റേഷൻ വന്നതോടെ മൈസൂരു ഭാഗത്ത് നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ കെങ്കേരിയിൽ ഇറങ്ങിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോയിൽ സഞ്ചരിക്കുന്നത്.മെട്രോ സ്റ്റേഷനിലേക്കും ബിഎംടിസി ഡിപ്പോയിലേക്കും പ്രവേശിക്കാനായി തിരക്കേറിയ റോഡ് മുറിച്ച് കടക്കുമ്പോഴുള്ള അപകട ങ്ങൾ സമീപകാലത്ത് വർധിച്ചിട്ടുണ്ട്.
കലാമന്ദിറിന് മുന്നിലെ മേൽപാലത്തിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിൽ എത്തിയ തോടെയാണ് നിർമാണം നിർത്തിവയ്ക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ബിബിഎംപിക്ക് നിർദേശം നൽകിയത്. അനുമതിയില്ലാതെയാണ് പാലം നിർമാണം ആരംഭിച്ചതെന്നാണ് ബിഎംആർ സി വിശദീകരണം.
സിൽക്ക് ബോർഡ് കെ ആർപുരം മെട്രോ പാത ഇതിലൂടെ കടന്നു പോകുന്നതിനാൽ മേൽപാലത്തിന്റെ രൂപ രേഖ മാറ്റേണ്ടിവരും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ പരസ്യവരുമാനം മാത്രം ലക്ഷ്യമിട്ടാണ് ബിബിഎംപി മേൽപാല നിർമാണം ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മെട്രോ റൂട്ട് 2 വർഷം മുൻപേ പ്രസിദ്ധീകരിച്ചിരുന്നെങ്കലും ഇത് അവഗണിച്ചാണ് പാലം നിർമാണം ആരംഭിച്ചത്