Home Featured കെംപഗൗഡ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു

കെംപഗൗഡ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി, മുന്‍ ബാഡ്മിന്‍റണ്‍ താരം പ്രകാശ് പദുകോണ്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ബെംഗളൂരു ‘മഹാനഗര പാലികെ വര്‍ഷം’ തോറും നല്‍കുന്ന സിവിലിയന്‍ ബഹുമതിയാണിത്.

നാദപ്രഭു കെംപഗൗഡ പൈതൃക കേന്ദ്ര വികസന സമിതി പ്രസിഡന്റ് കൂടിയായ കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സി.എന്‍ അശ്വത് നാരായണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കര്‍ണാടക നഗരത്തിന്‍റെ ശില്‍പിയായ കെംപഗൗഡയുടെ 513-ാം ജന്മവാര്‍ഷികത്തിനന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പുരസ്കാരം വിതരണം ചെയ്യും.

വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, മാധ്യമം, കായികം, നാടകം, സിനിമ, സാഹിത്യം, പരിസ്ഥിതി, നാടന്‍കല, സംഗീത, നൃത്തം, യോഗാസന, നിയമം, പത്രപ്രവര്‍ത്തനം, സംസ്കാരം, ഫോട്ടോഗ്രാഫി, സാമൂഹ്യസേവനം, ജ്യോതിഷം, ചിത്രകല എന്നീ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുക.

You may also like

error: Content is protected !!
Join Our WhatsApp Group