ബെംഗളൂരു: ബെംഗളൂരു രാജ്യന്തര വിമാനത്താവളത്തിൽ നിർമിച്ച കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ബെംഗളുരു നഗരശില്പി കൂടിയായ കെ. ഗൗഡയ്ക്ക് ആദരമർപ്പിച്ചാണ് പ്രതിമ നിർമിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. പ്രതിമയ്ക്ക് സമീപം 5 ഏക്കറിൽ തീം പാർക്കിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.
മോദിയുടെ പരിപാടിക്ക് പിയു വിദ്യാർഥികൾ: വിവാദം
ബെംഗളൂരു • വിമാനത്താവളത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് പ്രീ യൂണിവേഴ്സിറ്റി (പി. യു) വിദ്യാർഥികളെ എത്തിക്കാൻ നിർദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് വിവാദത്തെ തുടർന്ന് സർക്കാർ പിൻവലിച്ചു.പ്രിൻസിപ്പൽമാർക്കു നിർദേശം നൽകിയാണു ചൊവ്വാഴ്ച പിയു ബോർഡ് ഉത്തരവിറക്കിയത്.വിമാനത്താവളത്തിൽ 5000 കോടി രൂപ ചെലവിട്ട് നിർമിച്ച രണ്ടാം ടെർമിനൽ ഉദ്ഘാടനത്തിനൊപ്പം കെംപെഗൗഡയുടെ ശിൽപം അനാഛാദനവും നിർവഹിക്കുന്നതിനാണ് മോദിയെത്തുന്നത്.
നേത്രാവതി എക്സ്പ്രസിന്റെ യാത്രയില്‍ മാറ്റം; ഒരുമാസത്തേക്ക് പന്‍വേലില്‍ നിന്ന്
മുംബൈ: തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തും.ലോക്മാന്യ ടെര്‍മിനല്‍ നവീകരിക്കുന്നതിനാലാണ് മാറ്റം. മംഗളൂരു സെന്‍ട്രലില്‍ നിന്ന് ലോക്മാന്യ തിലക്കിലേക്കും തിരിച്ചുമുള്ള മത്സ്യഗന്ധ എക്സ്പ്രസും പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തും.
തിരുവനന്തപുരം സെന്‍ട്രല്‍-ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ് ഡിസംബര്‍ 11വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള നേത്രാവതി ഡിസംബര്‍ 13വരെ ഉച്ചയ്ക്ക് 12.55ന് പന്‍വേലില്‍ നിന്ന് പുറപ്പെടും.മത്സ്യഗന്ധ എക്സ്പ്രസ് ഡിസംബര്‍ 11വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര ഡിസംബര്‍ 12-ാംതീയതി വരെ വൈകുന്നേരം 4.33ന് പന്വലേലില് നിന്നായിരിക്കും.