Home covid19 ഒമിക്രോണ്‍ ഭീതി; വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ ​കെജ്​രിവാളിന്‍റെ കത്ത്​

ഒമിക്രോണ്‍ ഭീതി; വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ ​കെജ്​രിവാളിന്‍റെ കത്ത്​

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ലോകത്ത്​ ഒമിക്രോണ്‍ ഭീതി വിതക്കു​േമ്ബാള്‍ ഇന്ത്യ അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍ റദ്ദാക്കാത്തതില്‍ പ്രതിഷേധവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍.ഒമ​ിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട്​ ചെയ്​ത രാജ്യങ്ങളില്‍നിന്നുളള അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ കെജ്​രിവാള്‍ പ്രധാനമന്ത്രി ന​േ​രന്ദ്രമോദിക്ക്​ ക​ത്തെഴുത​ി. കാലതാമസം എടുക്കു​ന്തോറും പ്രത്യാഘാതം ഗുരുതരമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കത്തിന്‍റെ പകര്‍പ്പ്​ കെജ്​രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ്യം കൊറോണ വൈറസിനോട്​ പൊരുതിക്കൊണ്ടിരിക്കുന്നു. ലക്ഷകണക്കിന്​ കോവിഡ്​ പോരാളികളുടെ കഠിനപ്രയത്​നത്തിന്‍റെ ഫലമായി രാജ്യം കൊറോണ വൈറസില്‍നിന്ന്​ മുക്തി നേടി. പുതിയ വകഭേദം ആശങ്ക സൃഷ്​ടിക്കുന്ന സാഹചര്യത്തില്‍ തടയാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.

ഒമിക്രോണ്‍ ബാധിത പ്രദേശങ്ങളില്‍നിന്ന്​ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. അടിയന്തരമായി ഈ രാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വിസുകള്‍ വിലക്കണമെന്ന്​ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇതില്‍ വരുന്ന ​ഓരോ കാലതാമസവും പ്രത്യാഘാതം വര്‍ധിപ്പിക്കും -കെജ്​രിവാള്‍ കത്തില്‍ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group