Home Featured ബംഗളൂരു:ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അധിക സുരക്ഷ വേണം; കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍

ബംഗളൂരു:ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അധിക സുരക്ഷ വേണം; കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍

by കൊസ്‌തേപ്പ്

ബംഗളൂരു: മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍.

ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

അടുത്തിടെ മംഗളൂരുവിലുണ്ടായ ഓട്ടോ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അപ്പോഴാണ് മഞ്ജുനാഥ ക്ഷേത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് സംഘടന വ്യക്തമാക്കിയത്. ഇതോടെ ക്ഷേത്രം അധികൃതര്‍ ആശങ്കയിലാകുകയായിരുന്നു.<

ദിനം പ്രതി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നതെന്ന് ജയമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനാല്‍ ഈ ഭീഷണി ഗൗരവത്തോടെ കാണണം. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തിന് അധിക സുരക്ഷ ഏര്‍പ്പെടുത്തണം. ഭീകര സംഘടനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

നായ കുരച്ചത് ഇഷ്‌പ്പെട്ടില്ല, ഉടമയായ യുവതിയെ കൊന്ന് മണലില്‍ കുഴിച്ചിട്ടു

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഇന്ത്യന്‍ നഴ്‌സ് രാജ്വീന്ദര്‍ സിംഗിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ കൊല ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതി. യുവതിയുടെ വളര്‍ത്തുനായ തന്നെ നോക്കി കുരച്ചതാണ് കൊലയ്‌ക്ക് കാരണമെന്ന് പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

2018 ഒക്ടോബറിലാണ് ക്വീന്‍സ് ലാന്‍ഡിന് സമീപത്തെ വാങ്കെറ്റി ബീച്ചില്‍ വച്ചാണ് വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോര്‍ഡിങ്ലി (24) എന്ന യുവതിയ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇയാള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 5.23 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി പോലീസ് പ്രതിയെ പിടികൂടിയത്.

കൊല നടന്ന ദിവസം രാജ്വീന്ദര്‍ സിംഗ് ഭാര്യയുമായി വഴക്കിട്ട ശേഷം ബീച്ചിലേക്ക് പോകുകയായിരുന്നു. കൈയ്യില്‍ പഴങ്ങളും കത്തിയും ഇയാള്‍ കരുതിയിരുന്നു. ഇതിനിടെയാണ് ടോയ തന്റെ വളര്‍ത്തുനായയുമായി അതുവഴി വന്നത്. ഇയാളെ കണ്ടതോടെ യുവതിയുടെ നായ കുരയ്‌ക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇരുവരും വഴക്കിടുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം മണലില്‍ കുഴിച്ചിട്ട് ഇയാള്‍ മുങ്ങി. പോകുന്നതിന് മുന്‍പ് നായയെ മരത്തില്‍ കെട്ടിയിടുകയും ചെയ്തു. സംഭവം പുറത്തറിയുന്നതിന് മുന്‍പ് ഇയാള്‍ നാട് വിട്ടിരുന്നു.

രാജ്വീന്ദറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിബിഐയും ഓസ്ട്രേലിയന്‍ അന്വേഷണ സംഘവും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group