Home Featured ‘ഭാരത രാഷ്ട്ര സമിതി’; പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ച് കെസിആർ

‘ഭാരത രാഷ്ട്ര സമിതി’; പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ച് കെസിആർ

പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ വച്ച് നടന്ന ടിആർഎസ് ജനറൽ ബോഡി യോഗത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെചന്ദ്രശേഖർ റാവു പുതിയ ദേശീയ പാർട്ടിപ്രഖ്യാപിച്ചു. ഇന്ന്(ഒക്ടോബർ 5) ഉച്ചയ്ക്ക് 1.19 ന്മുഹൂർത്തം നോക്കിയാണ് പാർട്ടിയുടെ പ്രഖ്യാപനംനടത്തിയത്. ‘ഭാരത രാഷ്ട്ര സമിതി’ എന്നാണ് പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. നൂറിലധികം പേരുകൾ പരിശോധിച്ച ശേഷമാണ് ചൊവ്വാഴ്ച (ഒക്ടോബർ 4) രാത്രിയോടെ പേര് തെരഞ്ഞെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് തെലങ്കാന ഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പാർട്ടി അധ്യക്ഷൻ കെസിആർ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 283 അംഗങ്ങൾ പുതിയ പേരിന് ഏകകണ്ഠമായ അംഗീകാരം നൽകി. ഉച്ചയ്ക്ക് 1.19നാണ് കെസിആർ പ്രമേയത്തിൽ ഒപ്പിട്ട് പുതിയ പാർട്ടി അവതരിപ്പിച്ചത്.കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി, തമിഴ്നാട് വിസികെ പാർട്ടി അധ്യക്ഷൻ എംപി തിരുമാവളവൻ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.

പാർട്ടിയുടെ പേര് ടിആർഎസിനു പകരം ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റാനുള്ള തീരുമാനത്തിൽ പാസാക്കിയ പ്രമേയവുമായി തെലങ്കാന സംസ്ഥാന ആസൂത്രണ കമ്മിഷൻ വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ശ്രീനിവാസ് റെഡ്ഡി എന്നിവർ വ്യാഴാഴ്ച(ഒക്ടോബർ 06) ഡൽഹിയിലേക്ക് പോകും.പാർട്ടിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച പ്രമേയത്തിന് അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. പാർട്ടിയുടെ പേരിൽ എതിർപ്പുകൾ ഉന്നയിക്കാൻ ഒരു മാസത്തെ സമയം നൽകും. എതിർപ്പുകൾ ഇല്ലെങ്കിൽ പേര് സ്വീകരിക്കും.

വധുവിന് പ്രായം 18 വരന് 78 ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം

പ്രണയത്തിന് കണ്ണില്ലെന്ന് പറയാറില്ലെ. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.ഫിലിപ്പിയന്‍സില്‍ നിന്നുള്ള ഒരു പ്രണയവും വിവാഹവുമാണിത്.കാരണം ഒരു 78കാരന്‍ വിവാഹം കഴിച്ച വധുവിന്‍റെ പ്രായം 18 ആണ്. ഇരുവരും മൂന്നുവര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്.ഏറ്റവും സവിശേഷമായ കാര്യം ഇരുവരുടെയും ആദ്യ വിവാഹമാണിത് എന്നതാണ്. മാത്രമല്ല ഇതിനുമുമ്ബ് ഇരുവരും മറ്റാരെയും പ്രണയിക്കുകയും ചെയ്തിട്ടില്ലത്രെ.

ഒരു അത്താഴ വിരുന്നില്‍ വെച്ചാണ് 18 കാരിയായ ഹലീമ അബ്ദുള്ളയും 78 കാരന്‍ റഷാദ് മങ്കാക്കോപ്പിനും ആദ്യമായി കണ്ടുമുട്ടിയത്. കര്‍ഷകനായ റഷാദിനെ ആദ്യ കാഴ്ചയില്‍തന്നെ ഹലീമയ്ക്ക് ഇഷ്ടമാവുകയായിരുന്നു.ഇരുവരുടെയും വിവാഹ തീരുമാനത്തില്‍ ഇരുകൂട്ടരുടെയും വീട്ടുകാര്‍ വധൂവരന്മാരെ പിന്തുണച്ചു. ഇസ്ലാമിക ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.ഏതായാലും ഇരുവരുടെയും പ്രണയവും വിവാഹവും സമൂഹ മാധ്യമങ്ങളും ആഘോഷമാക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group