ബെംഗളൂരു: കൗൺസിലിങ്ങിനുള്ള കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) ഡോക്യുമെന്റ് വെരിഫിക്കേഷൻ മാറ്റിവെച്ചതിന് പിന്നാലെ ഓഗസ്റ്റ് എട്ടിന് വെരിഫിക്കേഷൻ നടത്തുമെന്ന് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) അറിയിച്ചു.
കെ സി ഇ ടി യുടെ മൊത്തം സ്കോറുകളിൽ 2021ലെ പിയു പരീക്ഷാ മാർക്കുകൾ പരിഗണിക്കാത്ത അതോറിറ്റിയുടെ നീക്കത്തിനെതിരെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി മാറ്റിവെച്ചത്.
ഇതോടെ തങ്ങളുടെ റാങ്ക് ഗണ്യമായി കുറഞ്ഞതായിട്ടാണ് നിരവധി വിദ്യാർഥികൾ ആരോപിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷൻ ആഗസ്റ്റ് 5 ന് ആരംഭിക്കാനിരിക്കെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായണന്റെ വസതിയിലും രക്ഷിതാക്കളും വിദ്യാർത്ഥികളും കെഇഎ ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധിച്ചു. എന്നാൽ, തീരുമാനം നിലനിൽക്കുമെന്ന് കെഇഎയും മന്ത്രിയും നിലപാടെടുത്തിരിക്കുന്നത്.