Home Featured കത്രിന കൈഫിന്റെ കല്യാണം ഒടിടിയില്‍ കാണാം;o പ്ലാറ്റ്ഫോം റൈറ്റ്സ് സ്വന്തമാക്കിയത് 80 കോടിക്ക്

കത്രിന കൈഫിന്റെ കല്യാണം ഒടിടിയില്‍ കാണാം;o പ്ലാറ്റ്ഫോം റൈറ്റ്സ് സ്വന്തമാക്കിയത് 80 കോടിക്ക്

by ടാർസ്യുസ്

ബോളിവുഡില്‍ ഇതു പോലൊരു വിവാഹം ഇതിനു മുമ്ബ് ഉണ്ടായിട്ടുണ്ടാകില്ല. ഇന്ത്യയില്‍ ഈ അടുത്ത കാലത്ത് ഇത്രയധികം വാര്‍ത്താപ്രാധാന്യം നേടിയ മറ്റൊരു വിവാഹവും ഉണ്ടായിരിക്കില്ല.

അത്രയേറെ വാര്‍ത്താപ്രാധാന്യാണ് കത്രിന കൈഫ് – വിക്കി കൗശാല്‍ വിവാഹത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് വിവാഹചടങ്ങുകള്‍. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം. ഈ വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമിന് വിറ്റുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വിവാഹ ചടങ്ങുകളുടെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കത്രിന കൈഫ് – വിക്കി കൗശാല്‍ വിവാഹം. 80 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയ്ക്കാണ് ആമസോണ്‍ പ്രൈം ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ താരവിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമുകള്‍ സ്വന്തമാക്കാറുണ്ട്. പ്രിയങ്ക ചോപ്രയുടെയും നിക്ക് ജൊനാസിന്‍റെയും വിവാഹം ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിരീസ് ആയി വന്നിരുന്നു. 2019ല്‍ ആയിരുന്നു പ്രിയങ്ക – നിക്ക് ജോനാസ് വിവാഹം.

നേരത്തെ ദീപിക പദുകോണ്‍ – രണ്‍വീര്‍ സിംഗ് വിവാഹത്തിന് ഒരു ഒടിടി പ്ലാറ്റ്ഫോം ഇത്തരത്തില്‍ വിവാഹചടങ്ങുകളുടെ റൈറ്റ്സ് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും താരങ്ങള്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല. വിവാഹത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നതില്‍ ഇരുവര്‍ക്കും താല്‍പര്യമില്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഏതായാലും വന്‍ വാര്‍ത്താപ്രാധാന്യം നേടുന്ന കത്രിന – വിക്കി വിവാഹത്തോടെ ഇന്ത്യയില്‍ താരവിവാഹങ്ങളുടെ ഒടടി സംപ്രേഷണത്തിന് മികച്ച തുടക്കമിടാമെന്നാണ് പ്രൈം വീഡിയോയുടെ കണ്ടെത്തല്‍.

ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹസ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് അതിഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടിയിലേക്ക് വരുന്നതിനു മുമ്ബ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് തടയാനാണ് ഇത്. ഇന്ത്യയിലെ സമീപകാലത്തെ ശ്രദ്ധേയ ഒടിടി റിലീസുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2. ആമസോണ്‍ പ്രൈമില്‍ നിന്ന് 30 കോടി രൂപയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group