Home Featured ബെംഗളൂരു: തീർഥാടന ട്രെയിൻ കാശി ദർശൻ എക്സ്പ്രസ് സർവീസ് 11നു ആരംഭിക്കും.

ബെംഗളൂരു: തീർഥാടന ട്രെയിൻ കാശി ദർശൻ എക്സ്പ്രസ് സർവീസ് 11നു ആരംഭിക്കും.

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് തീർഥാടന ട്രെയിൻ കാശി ദർശൻ എക്സ്പ്രസ് സർവീസ് 11നു ആരംഭിക്കും.വാരാണസി, അയോധ്യ, പ്രയാഗരാജ് എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള 8 ദിവസത്തെ പാക്കേജിന് ഒരാൾക്ക് 15000 രൂപയാണു ടിക്കറ്റ് നിരക്ക്. 5000 രൂപ കർണാടക മുസറായ് (ദേവസ്വം) വകുപ്പ് സബ്സിഡി യായി നൽകും. ബയ്യപ്പനഹള്ളി വിശ്വേശ്വരായ്യ ടെർമിനൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബിരൂർ, ഹാവേരി, ഹുബ്ബള്ളി, ബെളഗാവി, റായ്ബാഗ് എന്നിവിടങ്ങളിൽ നിത്തും.

മുസറായ് വകുപ്പുമായി ചേർന്ന് ഐആർസിടിസി ഒരുക്കുന്ന 4161 കിലോമീറ്റർ യാത്രയ്ക്ക് 14 കോച്ചുകളുള്ള ട്രെയിനാണ് ഏർപ്പെടുത്തുന്നത്. ഇതിൽ 11 തിടയർ എസി കോച്ചുകളാണ്. ഒരു കോച്ച് പൂജമുറിയായും മറ്റൊന്ന് പാൻട്രിയായും ഉപയോഗിക്കും. ഭക്ഷണം, ശുദ്ധജലം, താമസം, വിവിധ ക്ഷേത്രങ്ങളിലേക്കുള്ള തുടർയാത്രാ സൗകര്യം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. ഭാരത് ഗൗരവ് ട്രെയിൻ സർവീസിന് ഇക്കഴിഞ്ഞ ജൂണിലാണു റെയിൽവേ തുടക്കമിട്ടത്. ടിക്കറ്റ് ബുക്കിങ്ങിനു വെബ്സൈറ്റ് :irctctourism.com, itms.kar.nic.in.

ലിംഗായത്ത് മഠാധിപതിയെ ഹണിട്രാപ്പില്‍ കുടുക്കിയത് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി; പ്രേരിപ്പിച്ചത് മറ്റൊരു മഠാധിപതി

ബംഗളൂരു: കര്‍ണാടക രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി (44) ജീവനൊടുക്കിയ കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയും മറ്റൊരു മഠാധിപതിയും അറസ്റ്റില്‍.21കാരിയായ വിദ്യാര്‍ഥിനി ബസവലിംഗയുമായി സൗഹൃദം സ്ഥാപിച്ച്‌ സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വാമിയുമായി ശത്രുത പുലര്‍ത്തിയിരുന്ന കന്നൂര്‍ മഠാധിപതി മൃത്യഞ്ജയ സ്വാമിയുടെ സഹായത്തോടെയാണ് പെണ്‍കുട്ടി നഗ്ന ദൃശ്യങ്ങളടക്കം പകര്‍ത്തിയത്.

പിന്നാലെ ഇരുവരും ബസവലിംഗയെ ഭീഷണിപ്പെടുത്തുകയായിരുന്നു.ഇരുവരും സ്വാമിയില്‍നിന്ന് വന്‍തുക കൈപറ്റി. മഠാധിപതി സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു. സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പില്‍ ഹണിട്രാപ്പിനെപ്പറ്റി സൂചനയുണ്ടായിരുന്നു. ഒരു അജ്ഞാത സ്ത്രീ എന്നോട് ഇത് ചെയ്തു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ദിവസങ്ങള്‍ക്കു മുമ്ബാണ് മഠത്തിലെ മുറിയില്‍ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബസവലിംഗയും മൃത്യഞ്ജയയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. പ്രതികാര നടപടിയുടെ ഭാഗമായാണ് മൃത്യഞ്ജയ പെണ്‍കുട്ടിയോടൊപ്പം ചേര്‍ന്ന് ഹണിട്രാപ്പ് ഒരുക്കിയത്. ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയോടൊപ്പം ചേര്‍ന്ന് പദ്ധതി തയാറാക്കുന്നത്. പിന്നാലെ ഏപ്രിലില്‍ സ്വകാര്യ വിഡിയോ റെക്കോഡ് ചെയ്തെന്നും പൊലീസ് ഓഫിസര്‍ എസ്. സന്തോഷ് ബാബു പറഞ്ഞു.കഞ്ചുഗല്‍ ബന്ദേ മഠാധിപതി സ്ഥാനവും മൃത്യഞ്ജയ ലക്ഷ്യമിട്ടിരുന്നു.

1997 മുതല്‍ ബസവലിംഗ സ്വമിയാണ് ഇതിന്‍റെ മഠാധിപതി. ബസവലിംഗയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. കൂടാതെ, 25 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളും നിര്‍ണായകമായി.

You may also like

error: Content is protected !!
Join Our WhatsApp Group