മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി നവ്യ.കാസര്‍കോട്ടെ ശ്രീലക്ഷ്മി ടെക്സ്റ്റൈല്‍സ് ഉടമയും മര്‍ചന്റ്സ് വനിതാ വിങ് മുന്‍ പ്രസിഡന്റുമായ ചന്ദ്രമണി-ഗംഗാധരന്‍ ദമ്ബതികളുടെ മകളായ കൂഡലിലെ കെ നവ്യയാണ് മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.ഫിനാന്‍സ് മാനേജ്മെന്റില്‍ ടോപര്‍ കൂടിയാണ് നവ്യ.
കേന്ദ്രീയ വിദ്യാലയത്തിലാണ് പ്ലസ്ടു വരെ പഠിച്ചത്. മംഗ്ളൂരിലെ കാനറ കോളജില്‍ ഗോള്‍ഡ് മെഡലോട് കൂടിയായിരുന്നു ബിബിഎം പൂര്‍ത്തിയാക്കിയത്. മംഗ്ളൂരു എസ്ടിഎം കോളജില്‍ നിന്നാണ് എംബിഎ കഴിഞ്ഞത്. ബെംഗ്ളൂരിലെ ഇന്‍ഷുറന്‍സ് ബ്രോകറേജ് സ്ഥാപനമായ ഗാലഗര്‍ സെര്‍വീസ് സെന്ററില്‍ ഇപ്പോള്‍ ജോലി ചെയ്യുകയാണ് നവ്യ. ഭാവിയില്‍ ബിസിനസ് രംഗത്ത് ശോഭിക്കാനാണ് താല്‍പര്യമെന്ന് നവ്യ പറഞ്ഞു.
നവ്യയെ കാസര്‍കോട് മര്‍ചന്റ്‌സ് യൂത് വിങിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് നിസാര്‍ കമ്ബാര്‍ സിറ്റി കൂള്‍, സെക്രടറി വേണുഗോപാലന്‍, ജോയിന്റ് സെക്രടറി നൗഫല്‍ റിയല്‍, എക്സിക്യൂടീവ് മെമ്ബര്‍ ഹാരിസ് സെനോറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
സീറ്റ് ബെല്‍റ്റ് ഇട്ടോളൂ, റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍
അടുത്തിടെ വാഹനാപകടത്തിൽ സൈറസ് മിസ്ത്രി മരിച്ച സംഭവം റോഡ് സുരക്ഷാ നടപടികളിലേയ്ക്ക് വീണ്ടും സര്‍ക്കാരിന്‍റെ ശ്രദ്ധ തിരിച്ചു വിടുകയാണ്. അതായത്, ട്രാഫിക് നിയമങ്ങള്‍ പരിഷ്കരിക്കുന്നത് മുതൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് വരെ, പൊതുജനങ്ങളുടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗവും സർക്കാർ ഉപേക്ഷിക്കുന്നില്ല.
ടാറ്റ സൺസ് മുൻ സിഇഒ സൈറസ് മിസ്ത്രിയുടെ മരണം വലിയ ട്രാഫിക് നിയമ മാറ്റങ്ങള്‍ക്ക് വഴി തെളിയ്ക്കുകയാണ്. സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന കാറില്‍ നാല് പേര്‍ ആണ് ഉണ്ടായിരുന്നത്. മുന്‍ സീറ്റുകളില്‍ ഇരുന്നിരുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. അതിനാല്‍ ഭയങ്കര അപകടത്തില്‍നിന്നും അവര്‍ പരിക്കുകളോടെ രക്ഷപെട്ടു. എന്നാല്‍ പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന സൈറസ് മിസ്ത്രിയും കൂട്ടാളിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.
അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ അപകടം അധികൃതരുടെ കണ്ണ് തുറപ്പിച്ച ഒരു സംഭവമായിരുന്നു. “ഒരു അപകടത്തെ കുറിച്ചും അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്‍ സീറ്റില്‍ ഇരിയ്ക്കുന്നവര്‍ ചിന്തിക്കും, മുന്‍ സീറ്റിലുള്ളവര്‍ മാത്രം സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മതി എന്ന്. എന്നാല്‍ അങ്ങിനെയല്ല, മുന്‍ സീറ്റിലും പിന്‍ സീറ്റിലും യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം”, നിതിന്‍ ഗഡ്കരി പറഞ്ഞു.
കൂടാതെ, അപകടങ്ങൾ തടയുന്നതിനായി, പിൻ സീറ്റ് ബെൽറ്റിന് അലാറം സ്ഥാപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം കാർ നിർമ്മാതാക്കൾക്ക് ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. സീറ്റ് ബെൽറ്റുകൾ ധരിക്കാത്തവർക്ക് 1,000 രൂപയാണ് നിലവില്‍ പിഴയായി നിശ്ചയിച്ചിരുന്നത്. വൈകാതെ തന്നെ കാറുകളിൽ മുന്‍ സീറ്റിലും പിന്‍ സീറ്റിലും സഞ്ചരിയ്ക്കുന്നവര്‍ക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുമെന്നാണ് സൂചന..
ട്രാഫിക് നിയമങ്ങൾ ലംഘിച്ചാല്‍ ₹10,000 വരെ പിഴ ചുമത്താവുന്നതാണ് എന്ന കാര്യം യാത്രക്കാർ ശ്രദ്ധിക്കണം. വാഹന ഉടമകൾ മോട്ടോർ വെഹിക്കിൾ ആക്റ്റ്, 1988- അനുസരിച്ചുള്ള എല്ലാ നിയമങ്ങളും പാലിച്ചിരിക്കണം. വാഹനവുമായി പുറത്തിറങ്ങുന്നതിന് മുമ്പ്, ആവശ്യമായ എല്ലാ രേഖകളും കാറിൽ ഉണ്ടെന്ന് അയാൾ/അവൾ ഉറപ്പുവരുത്തണം.
പിഴ ഒഴിവാക്കാൻ നിങ്ങളുടെ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട പ്രധാന രേഖകളുടെ ലിസ്റ്റ് ചുവടെ :-*
1. ഡ്രൈവിംഗ് ലൈസൻസ് (DL)
2. ഇൻഷുറൻസ് പോളിസി കോപ്പി
3. പിയുസി കോപ്പി (PUC Copy)
4. വാഹനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC). മുകളിൽ സൂചിപ്പിച്ച എല്ലാ രേഖകളും വാഹനമോടിയ്ക്കുമ്പോള്‍ കൈവശം വച്ചില്ലെങ്കിൽ പിഴ ഈടാക്കാന്‍ ട്രാഫിക് പോലീസിന് അർഹതയുണ്ട്.
ചില നിയങ്ങള്‍ മാറിയതനുസരിച്ച് ഈടാക്കുന്ന തുകയും മാറിയിട്ടുണ്ട്. സാധാരണയായി സംഭവിക്കാവുന്ന നിയമലംഘനങ്ങളും അവയ്ക്ക് മുന്‍പ് ഈടാക്കിയിരുന്ന തുകയും പുതുക്കിയ തുകയും അറിയാം…
1. ലൈസൻസില്ലാത്ത വാഹനങ്ങളുടെ അനധികൃത ഉപയോഗം (180) മുന്‍പ് 1000രൂപ. ഇപ്പോള്‍ 5000 രൂപ.
2. ലൈസൻസില്ലാതെ വാഹനമോടിക്കൽ (181) മുന്‍പ് 500 രൂപ., ഇപ്പോള്‍ 5,000 രൂപ.
3. യോഗ്യതയില്ലാതെ വാഹനമോടിക്കൽ (182) മുന്‍പ് 500 രൂപ., ഇപ്പോള്‍ 10,000 രൂപ.
4. അമിത വേഗത (183) മുന്‍പ് 400 രൂപ, എൽഎംവിക്ക് 1000 – 2000 രൂപ വരെ
5. അപകടകരമായ ഡ്രൈവിംഗ് പിഴ (184) മുന്‍പ് 1,000 രൂപ, ഇപ്പോള്‍ 5000 രൂപ
6. മദ്യപിച്ച് വാഹനമോടിക്കൽ (185) മുന്‍പ് 2000 രൂപ, ഇപ്പോള്‍ 10,000 രൂപ
7. സ്പീഡിംഗ്/ റേസിംഗ് (189) മുന്‍പ് 500 രൂപ , ഇപ്പോള്‍ 5,000 രൂപ
8. പെർമിറ്റ് ഇല്ലാത്ത വാഹനം (192A) മുന്‍പ് 5000 രൂപ , ഇപ്പോള്‍ 10,000 രൂപ
9. ഓവർലോഡിംഗ് (194) മുന്‍പ് 2,000 രൂപ, അധിക ടണ്ണിന് 1,000 രൂപ ഇപ്പോള്‍ 20,000 രൂപ , അധിക ടണ്ണിന് 2,000 രൂപ
10. യാത്രക്കാരുടെ അമിതഭാരം (194A) ഒരു അധിക യാത്രക്കാരന് 1000 രൂപ
11. സീറ്റ് ബെൽറ്റ് (194 ബി മുന്‍പ് 100 രൂപ., ഇപ്പോള്‍ 1,000 രൂപ
12. ഇരുചക്രവാഹനങ്ങളില്‍ ഓവല്‍ ലോഡിംഗ് (194 സി) മുന്‍പ് 100 രൂപ, ഇപ്പോള്‍ 2,000 രൂപ, 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും.
13. എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുന്നില്ല (194E) 10,000 രൂപ*പിഴ ഓൺലൈനായി അടയ്ക്കാന്‍ സാധിക്കും.
ഘട്ടം ഘട്ടമായുള്ള നടപടികള്‍ അറിയാം* നിങ്ങളുടെ സംസ്ഥാനത്തെ ഗതാഗത വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക ‘ഇ-ചലാൻ പേയ്‌മെന്റുകൾ’ അല്ലെങ്കിൽ ‘ട്രാഫിക് ലംഘന പേയ്‌മെന്റ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക നിങ്ങൾ പിഴ അടയ്‌ക്കുന്ന ലംഘന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ഇ-ചലാൻ അല്ലെങ്കിൽ വാഹന തിരിച്ചറിയൽ നമ്പർ നൽകുക ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് നിങ്ങൾ പിഴ അടക്കുന്നതെങ്കിൽ, നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ നൽകി തുടരുക പിഴയടച്ചതിന് ശേഷം, അത് സ്ഥിരീകരിക്കുന്ന ഒരു എസ്എംഎസ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കും