Home Featured കാസർകോട് സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു

കാസർകോട് സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കാസറഗോഡ് മാലോം സ്വദേശി നടയിൽ ജോസ് സെബാസ്റ്റ്യൻ (73) ബെംഗളൂരുവിൽ അന്തരിച്ചു. ബേഗൂർ റോഡ് ഹുള്ളഹള്ളിയിലായിരുന്നു താമസം. ഭാര്യ: പരേതയായ ട്രീസ. മക്കൾ: ദീപ, ദിനു (സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം). മരുമക്കൾ: ജോൺ, ഡെൽസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പറമ്പ സെന്റ് മേരീസ് പള്ളിയിൽ നടക്കും.

സാമൂഹിക സൗഹാര്‍ദം കര്‍ണാടകയില്‍ പ്രത്യേക സ്ക്വാഡ് വരുന്നു.

സാമൂഹികസൗഹാര്‍ദം നിലനിര്‍ത്താനും സദാചാര പൊലീസ് ചമഞ്ഞുള്ള അക്രമങ്ങള്‍ തടയാനും കര്‍ണാടകയില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. ദക്ഷിണകന്നടയും മംഗളൂരുവും കേന്ദ്രീകരിച്ചായിരിക്കും സ്ക്വാഡ് പ്രവര്‍ത്തിക്കുക. ദക്ഷിണകന്നട ജില്ലയില്‍ വര്‍ധിച്ചുവരുന്ന സദാചാര പൊലീസ് സംഭവങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചില സംഘങ്ങള്‍ ഇതിനായി കച്ചകെട്ടിയിറങ്ങുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

സദാചാര പൊലീസ് ചമഞ്ഞുള്ള അക്രമണങ്ങളില്‍ ജനം ഭയത്തില്‍ കഴിയുകയാണ്. ഇത്തരം പ്രവൃത്തികളിലൂടെ ചിലര്‍ വര്‍ഗീയത പടര്‍ത്തി നേട്ടമുണ്ടാക്കുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കാസര്‍കോട് സ്വദേശികളെ മംഗളൂരുവിലെ കടല്‍തീരത്ത് സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം ആക്രമിച്ചിരുന്നു. ഇതര സമുദായത്തില്‍പെട്ട വിദ്യാര്‍ഥിനികളോട് സംസാരിച്ചതിനായിരുന്നു ഇത്. സംഭവത്തില്‍ ഉടൻ നടപടിയെടുത്ത പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group