ബെംഗളൂരു: യാത്രകൾക്കായി മുസ്ലിം കാബ് ഡ്രൈവർമാരെ വിളിക്കരുതെന്നാവശ്യവുമായി കർണാടകയിൽ വീണ്ടും വിവാദങ്ങൾ. വീടുകൾ തോറും കയറി ഇറങ്ങി ഇത്തരത്തിലുള്ള പ്രചരണം നടത്തി വരികയാണ് ചില സംഘടനകൾ.”നമ്മൾ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാൽ നമ്മുടെ ദൈവത്തിലും സംസ്കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്.
അവർ നമ്മളെ അവിശ്വാസികൾ എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവർക്ക് പ്രധാനം. നമുക്ക് നമ്മുടേതും”- സംഘടനാ മേധാവി ഭാരത് ഷെട്ടി പറഞ്ഞു.ഹിജാബ്, ഹലാൽ ഭക്ഷണം, പള്ളികളിലെ ബാങ്ക് തുടങ്ങിയ വിവാദങ്ങൾക്കൊടുവിലാണ് അടുത്തതുമായി ചില സംഘടനകൾ രംഗത്ത് എത്തുന്നത്.