Home Featured ഹോംവര്‍ക് ചെയ്യാത്ത കുട്ടികള്‍ ക്ലാസിന് പുറത്ത്; സ്‌കൂളിന് ഒരു ലക്ഷം പിഴ വിധിച്ച്‌ കര്‍ണാടക ഹൈക്കോടതി

ഹോംവര്‍ക് ചെയ്യാത്ത കുട്ടികള്‍ ക്ലാസിന് പുറത്ത്; സ്‌കൂളിന് ഒരു ലക്ഷം പിഴ വിധിച്ച്‌ കര്‍ണാടക ഹൈക്കോടതി

ഹോംവര്‍ക്ക് ചെയ്യാത്തതിന് 9-ാം ക്ലാസിലെ 50 വിദ്യാര്‍ഥികളെ ക്ലാസിനു പുറത്താക്കിയ സ്‌കൂളിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച്‌ കര്‍ണാടക ഹൈക്കോടതി.പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോം വര്‍ക് ചെയ്യാത്തതിന് കുട്ടികളോട് 10,000 രൂപ പിഴയടയ്ക്കാൻ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഈ തുക അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികളെ ക്ലാസില്‍ നിന്നു പുറത്താക്കിയതിനെതിരെ രക്ഷിതാവ് കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ഉത്തരവിട്ട ശേഷവും സ്‌കൂള്‍ അധികൃതര്‍ തീരുമാനം മാറ്റാതെ വന്നതോടെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ലക്ഷം രൂപ പിഴ വിധിച്ചത്.

ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി

ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 11, 12 തീയതികളില്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി.തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളില്‍ നിന്നുമാണ് ചെന്നൈ സ്പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം പത്തനംതിട്ട-ബംഗളൂരു സര്‍വീസിനും കെഎസ്‌ആര്‍ടിസി തുടക്കം കുറിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന സര്‍വീസ് അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് ബംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. ബംഗളൂരുവില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 10.15ന് പത്തനംതിട്ടയില്‍ എത്തും.

കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നതെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാം.ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447 071 021, 0471-246 3799 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

You may also like

error: Content is protected !!
Join Our WhatsApp Group